അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ തേ​ക്കു​ത​ടി പി​ടി​കൂ​ടി
Saturday, October 31, 2020 2:01 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച തേ​ക്കു​ത​ടി പി​ടി​കൂ​ടി. ചു​ള്ളി​മാ​നൂ​ർ ഫോ​റ​സ്റ്റ് ഫ്ല​യിം​ഗ് സ്ക്വാ​ഡ് സ്റ്റാ​ഫ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്ത​വെ നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ഭാ​ഗ​ത്ത് വ​ച്ചാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ ലോ​റി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന തേ​ക്കി​ൻ ത​ടി പി​ടി​കൂ​ടി​യ​ത്. പ​ന്ത​ളം ഭാ​ഗ​ത്തു​നി​ന്നും ശേ​ഖ​രി​ച്ചു തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട ഭാ​ഗ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ത​ടി​ക​ഷ്ണ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

പി​ടി​കൂ​ടി​യ തേ​ക്കി​ൻ ത​ടി​ക​ൾ​ക്ക് സ്ഥ​ല​ത്ത് ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രും. ത​ടി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച വെ​ള്ള​റ​ട സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്ത് , വി​ജ​യ് ലാ​ൽ എ​ന്നീ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ത​ടി ക​ട​ത്തി ക​ച്ച​വ​ടം ന​ട​ത്തു​ന്ന വെ​ള്ള​റ​ട സ്വ​ദേ​ശി സ​ജീ​വ് എ​ന്ന​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ​യും വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ടി ക​ഷ്ണ​ങ്ങ​ളും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പാ​ലോ​ട് റെ​യ്ഞ്ചി​ന് കൈ​മാ​റി. ചു​ള്ളി​മാ​നൂ​ർ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​ബ്രി​ജേ​ഷ്, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​എ​ൻ.​തു​ള​സീ​ധ​ര​ൻ നാ​യ​ർ,ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി .​എ​സ് .അ​നൂ​പ്, ആ​ർ.​എ​സ് .പ്ര​വീ​ൺ, സീ​നി​യ​ർ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ കെ.​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​ടി​ക​ഷ്ണ​ങ്ങ​ൾ ക​യ​റ്റി​വ​ന്ന ലോ​റി പി​ടി​കൂ​ടി​യ​ത് .