ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, November 1, 2020 1:30 AM IST
കാ​ട്ടാ​ക്ക​ട : സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി സ്കൂ​ട്ട​റി​ലി​ടി​ച്ചു ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ൽ ത​ല​യ​ടി​ച്ചു​വീ​ണ് മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ്, വ​ലി​യ​റ​ത്ത​ല​ക്ക് സ​മീ​പം കു​ന്നും​പാ​റ റോ​ഡി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ മാ​റ​ന​ല്ലൂ​ർ, പൂ​വ​ൻ​വി​ള ന​ടു​ത്ത​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ എ​സ്. ജ​യ​ൻ (47) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജ​യ​ൻ സു​ഹൃ​ത്തി​നോ​ടൊ​പ്പം വ​ലി​യ​റ​ത്ത​ല നി​ന്നും കു​ന്നും​പാ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

എ​തി​ർ​ദി​ശ​യി​ൽ നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​രി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്കും ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന യു​വാ​വി​നും നി​സാ​ര പ​രി​ക്കേ​റ്റു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ നാ​രു​വാ​മൂ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​രാ​യ സു​ശീ​ല​ൻ-​അ​മ്മു​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: രാ​ഹു​ൽ, രാ​ജീ​വ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.