മെ​ഡി​ക്ക​ല്‍​കോ​ള​ജ് നി​ല​നി​ര്‍​ത്താ​ന്‍ സി​പി​എം; തി​രി​കെ​പ്പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്
Monday, November 23, 2020 11:47 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​ഴി​ഞ്ഞ​ത​വ​ണ സി​പി​എം പി​ടി​ച്ചെ​ടു​ത്ത മെ​ഡി​ക്ക​ല്‍​കോ​ള​ജ് വാ​ര്‍​ഡ് തി​രി​കെ പി​ടി​ക്കാ​നു​ള്ള ഊ​ര്‍​ജി​ത​മാ​യ ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ന​ഗ​ര​സ​ഭ​യു​ടെ 16-ാം വാ​ര്‍​ഡാ​യ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ഏ​ഴ് ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. 10,000-ഓ​ളം വോ​ട്ട​ര്‍​മാ​രാ​ണ് വാ​ര്‍​ഡി​ലു​ള്ള​ത്. വാ​ര്‍​ഡി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി ഡി.​ആ​ര്‍ അ​നി​ല്‍ (56) ആ​ണ്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ടി.​ആ​ര്‍ രാ​ജേ​ഷ് (51) ആ​ണ് രം​ഗ​ത്തു​ള്ള​ത്. വാ​ര്‍​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ആ​ര്‍.​എ​സ് ഷി​ജു​ലാ​ല്‍ (43) ആ​ണ്. ഡി.​ആ​ര്‍ അ​നി​ല്‍ കെ​പ്‌​കോ ചെ​യ​ര്‍​മാ​നാ​ണ്.
വ​ഞ്ചി​യൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗം, മെ​ഡി​ക്ക​ല്‍​കോ​ള​ജ് വി​ക​സ​ന​സ​മി​തി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം, ഇ.​കെ നാ​യ​നാ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, സം​സ്ഥാ​ന സ​ഹ​ക​ര​ണ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന​യാ​ളാ​ണ് അ​നി​ല്‍.
മെ​ഡി​ക്ക​ല്‍​കോ​ള​ജ് പു​തു​പ്പ​ള്ളി ലെ​യി​ന്‍ ആ​ണ് സ്വ​ദേ​ശം. മെ​ഡി​ക്ക​ല്‍​കോ​ള​ജ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന രാ​ജേ​ഷ് ഒ​രു ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ കൂ​ടി​യാ​ണ്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്വ​ദേ​ശി​യാ​ണ്. മ​ഞ്ചാ​ടി സ്വ​ദേ​ശി​യാ​ണ് ആ​ര്‍.​എ​സ് ഷി​ജു​ലാ​ല്‍ മ​ഞ്ചാ​ടി റ​സി. അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​ണ്.
2005മു​ത​ൽ സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യു​ണ്ട്. വൈ​കി​യാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച സി​ന്ധു 600-ല്‍​പ്പ​രം വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്. തൊ​ട്ടു​മു​ന്‍​പു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ്രീ​കു​മാ​റി​നാ​യി​രു​ന്നു വി​ജ​യം.