മലയോരത്ത് ആര് പച്ചപിടിക്കും
Monday, November 23, 2020 11:47 PM IST
വി​തു​ര: വ​ന​മേ​ഖ​ല​യും തോ​ട്ട​ങ്ങ​ളും പ​ച്ച​പ്പ​ണി​യി​ച്ച മ​ല​യോ​ര​ത്താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ആ​ര്യ​നാ​ട് ഡി​വി​ഷ​ൻ. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം. തൊ​ളി​ക്കോ​ട് ഡി​വി​ഷ​നാ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട് ആ​ര്യ​നാ​ട് ആ​യി മാ​റു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫി​നെ ചേ​ർ​ത്തു പി​ടി​ച്ച ഡി​വി​ഷ​ൺ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന​ത് . 2010ൽ ​മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യ​ത്. യു​ഡി​എ​ഫി​ൽ മു​ൻ​പ് ജ​ന​താ​ദ​ൾ -യു ​വി​നാ​യി​രു​ന്നു ഡി​വി​ഷ​ൻ. ഇ​വ​ർ മു​ന്ന​ണി മാ​റി​യ​തോ​ടെ കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തു. ഇ​പ്പോ​ൾ പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ​മാ​ണ്. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ 14, ആ​ര്യ​നാ​ട്–18, ഉ​ഴ​മ​ല​യ്ക്ക​ൽ–8, വി​തു​ര–12, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പാ​റ, വെ​ള്ള​നാ​ടി​ലെ ക​ന്യാ​റു​പാ​റ എ​ന്നീ 54 വാ​ർ​ഡു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ര്യ​നാ​ട് ഡി​വി​ഷ​ൻ. വി.​കെ.​മ​ധു -എ​ൽ​ഡി​എ​ഫ്, എ​സ്.​ജ​യ​മോ​ൾ -എ​ൽ​ഡി​എ​ഫ്, എ​സ്.​സ​ഞ്ജ​യ​ൻ -എ​ൽ​ഡി​എ​ഫ്, എ​ൽ.​ബീ​ന -യു​ഡി​എ​ഫ്, വി.​വി​ജു​മോ​ഹ​ൻ (എ​ൽ​ഡി​എ​ഫ്) എ​ന്നി​വ​രാ​യി​രു​ന്നു മു​ൻ വി​ജ​യി​ക​ൾ. 2015ൽ ​എ​ൽ​ഡി​എ​ഫ് 5319 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.
പു​തു​മു​ഖ​മാ​യ സി​താ​ര ര​വീ​ന്ദ്ര​ൻ (29) ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​യ്‌​റോ​നോ​ട്ടി​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ ധാ​രി​യാ​യ സി​താ​ര സ്വ​ത​ന്ത്ര സ​മ​ര സേ​നാ​നി​യും ആ​ര്യ​നാ​ട്ടെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ടി .​എ​സ്. ന​ല്ല​ത​മ്പി​യു​ടെ ചെ​റു​മ​ക​ളാ​ണ് . യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​കൂ​ടി​യാ​ണ്. ക​റ​യ​റ്റ കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള സി​താ​ര പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​വേ​ശം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട് . പ്ര​ചാ​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു​ക​ഴി​ഞ്ഞു, ഭ​ർ​ത്താ​വ് ഷി​റി​ൽ.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​മി​നിയാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ദ്യ മ​ത്സ​രം 2015ൽ ​വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​റ്റി​ച്ച​ൽ ഡി​വി​ഷ​നി​ൽ. 351 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​തോ​ടെ പ്ര​ചാ​ര​ണം ഇ​പ്പോ​ൾ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. . ഡി​വൈ​എ​ഫ്ഐ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, പി​കെ​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു . ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ഫെ​ർ​ണ്ടി​ന​ന്‍റ് ബാ​ബു.
ബി​ജെ​പി അ​രു​വി​ക്ക​ര മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജേ​ന്ദ്ര​ൻ (37) ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മ​ത്സ​ര​രം​ഗ​ത്ത് ര​ണ്ടാം ത​വ​ണ. 2015ൽ ​കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ഉ​ത്ത​രം​കോ​ട് വാ​ർ​ഡ് നി​ന്നും ജ​ന​വി​ധി തേ​ടി. ബി​ജെ​പി മ​ണ്ഡ​ലം മു​ൻ സെ​ക്ര​ട്ട​റി. പ്ര​ചാ​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. എ​സ്‌​സി മോ​ർ​ച്ച ജി​ല്ലാ ട്ര​ഷ​റ​ർ ആ​ർ.​കെ.​രാ​ജേ​ന്ദ്ര​ൻ ആ​ണ് ഷൈ​നി​യു​ടെ ഭ​ർ​ത്താ​വ്. പെ​ൺ​പ​ട​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ ആ​ര്യ​നാ​ട്ടെ ച​രി​ത്രം മാ​റ്റി എ​ഴു​തു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും.