ന​ദി​യി​ൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Tuesday, November 24, 2020 12:04 AM IST
വി​തു​ര :വാ​മ​ന​പു​രം ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. തൊ​ളി​ക്കോ​ട് തോ​ട്ട്മു​ക്ക് മു​ന്ന ഹൗ​സി​ൽ മു​ഹ​മ്മ​ദ് സ​ലി​മി​ന്‍റെ മ​ക​ൻ കൈ​ഫ് മു​ഹ​മ്മ​ദ് (21) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ത്ത് ആ​ന​പ്പാ​റ പൊ​ന്ന​മ്പി​ക്കോ​ണം ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ൽ​വ​ഴു​തി ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട​ത്. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും രാ​ത്രി​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്കൂ​ബാ ടീം ​സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. അ​മ്മ: ന​സീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ന്ന സ​ലിം, ഗൈ​സ് സ​ലിം.