കു​ന്ന​ത്തു​കാ​ല്‍ വാ​ര്‍​ഡി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാനാർഥിക്ക് എതിരെ രണ്ടു വിമതർ‍
Tuesday, November 24, 2020 11:56 PM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു​കാ​ല്‍ വാ​ര്‍​ഡി​ലെ കൈ​പ്പ​ത്തി ത​ര്‍​ക്കം തീ​ര്‍​ന്നി​ല്ല. കു​ന്ന​ത്തു​കാ​ല്‍ വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മൂ​ന്നു​പേ​ര്‍ മ​ത്സ​ര രം​ഗ​ത്ത്. അ​ശോ​ക് കു​മാ​റി​നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വം നി​ശ്ച​യി​ച്ച​ത്.​എ​ന്നാ​ല്‍ അ​തി​നു മു​ന്‍​പേ സീ​റ്റി​നാ​യി ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്ന​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ വേ​ങ്ങാ​ക്കാ​ല സ​ജി​യും മാ​ണി​നാ​ട് വാ​ര്‍​ഡു​കാ​ര​നാ​യ റോ​ബി​ന്‍ ഫ്രാ​ങ്ക്‌​ളി​നു​മാ​യി​രു​ന്നു. സീ​റ്റു പ്ര​ഖ്യാ​പ​നം വ​രും മു​ന്‍​പേ ഇ​രു​വ​രും ചു​വ​രെ​ഴു​ത്തും പ്ര​ചാ​ര​ണ​വും തു​ട​ങ്ങി​യി​രു​ന്നു.​ഇ​രു​വ​രെ​യും പാ​ര്‍​ട്ടി നേ​തൃ​ത്വം കൈ​വി​ട്ട​തോ​ടെ പാ​ര്‍​ട്ടി മേ​ല്‍​ഘ​ട​ക​വു​മാ​യി തെ​റ്റി​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ജി പ്ര​ചാ​ര​ണം ക​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.
നേ​തൃ​നി​ര​യി​ലെ പ​ല​രും ഇ​ട​പെ​ട്ട് പ​ല ത​വ​ണ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും സ​ജി വ​ഴ​ങ്ങി​യി​ല്ല.​വ​ച്ച​കാ​ല്‍ പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് സ​ജി​യു​ടെ തീ​രു​മാ​നം. പി​ന്നോ​ട്ടി​ല്ലെ​ന്ന് റോ​ബി​ന്‍ ഫ്രാ​ങ്കി​ളി​നും ഉ​റ​പ്പി​ച്ചു. നാ​മ നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന നി​മി​ഷം വ​രെ​യും ചി​ല ഒ​ത്തു​തീ​ര്‍​പ്പു ഫോ​ര്‍​മു​ല​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും എ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കൈ​പ്പ​ത്തി​യി​ലും സ്വ​ത​ന്ത്ര ചി​ഹ്നങ്ങളി​ലു​മാ​യി മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടെ​ന്ന​ത് ഉ​റ​പ്പാ​യി.
ഇ​ട​തി​ന്‍റെ കു​ത്ത​ക വാ​ര്‍​ഡാ​യി​രു​ന്ന കു​ന്ന​ത്തു​കാ​ല്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന അ​നി​ത​യാ​ണ് വി​ജ​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ള്‍ മൂ​ന്നാ​യി വി​ഭ​ജി​ക്ക​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ലും വി​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്ന് പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന അ​ശോ​ക് കു​മാ​റും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന വേ​ങ്ങാ​ക്കാ​ല സ​ജി​യും ത​റ​പ്പി​ച്ച് പ​റ​യു​ന്നു.