പാ​പ്പ​നം​കോ​ട് പി​ടി​ക്കാ​ൻ പെൺപടയൊരുക്കം
Wednesday, November 25, 2020 12:02 AM IST
നേ​മം: ന​ഗ​ര​സ​ഭ​യി​ലെ പാ​പ്പ​നം​കോ​ട് വാ​ർ​ഡ് പി​ടി​ക്കാ​ൻ മു​ന്ന​ണി​ക​ൾ. എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക വാ​ർ​ഡാ​യി​രു​ന്ന ഇ​വി​ടെ ബി​ജെ​പി ക​ഴി​ഞ്ഞ ത​വ​ണ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. ബി​ജെ​പി​യു​ടെ കെ.​ച​ന്ദ്ര​ൻ വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി സീ​റ്റ് നി​ല​നി​ർ​ത്തി ആ​ശാ​നാ​ഥ് വി​ജ​യി​ച്ചു. മു​ൻ മേ​യ​റാ​യി​രു​ന്ന സി.​ജ​യ​ൻ​ബാ​ബു മു​മ്പ് ഈ ​വാ​ർ​ഡി​ൽ മ​ത്സ​രി​ച്ചാ​ണ് വി​ജ​യി​ച്ച​ത്.
പാ​പ്പ​നം​കോ​ട് തി​രി​കെ പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണ്. ഇ​രു മു​ന്ന​ണി​ക​ളി​ൽ നി​ന്നും സീ​റ്റ് പി​ടി​ക്കു​വാ​ൻ ഉ​ള്ള ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ലാ​ണ് യു​ഡി​എ​ഫ്. എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും മാ​റി മാ​റി വി​ജ​യി​ച്ചി​ട്ടും വാ​ർ​ഡി​ൽ വേ​ണ്ട​ത്ര വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫി​ന് ആ​ക്ഷേ​പം ഉ​ണ്ട്. യു​ഡി​എ​ഫ് സ്ഥാ നാർഥി സു​ജി സു​രേ​ഷ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​നം​കോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം മ​ഹി​ളാ സ​മാ​ജം സെ​ക്ര​ട്ട​റി വി​വേ​കാ​ന​ന്ദ ന​ഗ​ർ റ​സി​ഡ​ൻ​സ് ക​മ്മി​റ്റി അം​ഗം വാ​ർ​ഡി​ലെ ആ​ശാ​വ​ർ​ക്ക​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
എ​ൻ​ഡി​എ​യി​ലെ ജി.​എ​സ്.​ആ​ശാ​നാ​ഥ് യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി, മ​ഹി​ളാ മോ​ർ​ച്ച സെ​ക്ര​ട്ട​റി കൂ​ടാ​തെ അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന പ​ല സ​മ​ര​ങ്ങ​ളി​ലു​ടെ​യും ശ്ര​ദ്ധേ​യ യാ​യി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ന് ആ​ശാ​നാ​ഥ് 35 വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ലെ എ​ൻ.​എ​സ്.​മാ​യ സി​പി​എം ഇ​ട​ഗ്രാ​മം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗം ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മ​റ്റി അം​ഗ​വും കൂ​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. വാ​ർ​ഡി​ലെ ഓ​രോ വോ​ട്ട​ർ​മാ​രേ​യും നേ​രി​ൽ കാ​ണു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​തി​ന​കം മൂ​വ​രും ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.