ച​തു​ഷ്‌​കോ​ണ മ​ത്സ​രം; സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ്
Thursday, November 26, 2020 11:58 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ 15-ാം വാ​ര്‍​ഡാ​യ കേ​ശ​വ​ദാ​സ​പു​ര​ത്ത് ഇ​ത്ത​വ​ണ ച​തു​ഷ്‌​കോ​ണ മ​ത്സ​ര​മാ​ണ്. ജ​ന​റ​ല്‍ വാ​ര്‍​ഡാ​യ ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ജോ​ര്‍​ജ് ലൂ​യി​സ് ആ​ണ്. സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ഡ്വ. അം​ശു വാ​മ​ദേ​വ​ന്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ വാ​ര്‍​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ആ​ര്‍. ഹ​രി​കു​മാ​ര്‍ ആ​ണ്. തി​രു​വ​ന​ന്ത​പു​രം വി​ക​സ​ന മു​ന്നേ​റ്റം സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി വി​ല്‍​സ​ണ്‍ ജോ​ര്‍​ജ് കൂ​ടി രം​ഗ​ത്തു​വ​രു​ന്ന​തോ​ടെ കേ​ശ​വ​ദാ​സ​പു​രം ച​തു​ഷ്‌​കോ​ണ മ​ത്സ​ര​ത്തി​ലേ​ക്ക് മാ​റും.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച സ്റ്റെ​ഫി ജോ​ര്‍​ജ് 400-ല്‍​പ്പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യെ ത​റ​പ​റ്റി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സ്ഥി​ര​മാ​യി ജ​യി​ച്ചു​വ​രു​ന്ന വാ​ര്‍​ഡി​ല്‍ സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ന്‍ സി​പി​എ​മ്മും ബി​ജെ​പി​യും ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. സേ​വാ​ദ​ള്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ചെ​യ​ര്‍​മാ​നാ​ണ് ജോ​ര്‍​ജ് ലൂ​യി​സ്. അം​ശു വാ​മ​ദേ​വ​ന്‍ കേ​ശ​വ​ദാ​സ​പു​രം ല​ക്ഷ്മി ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ്. നി​ല​വി​ല്‍ അ​ഡ്വ​ക്കേ​റ്റാ​ണ്. സി​പി​എം കേ​ശ​വ​ദാ​സ​പു​രം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ പേ​രൂ​ര്‍​ക്ക​ട ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ ഭാ​ര​വാ​ഹി​യു​മാ​ണ്. ഹ​രി​കു​മാ​ര്‍ പ​രു​ത്തി​പ്പാ​റ ശ്രീ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ്. നി​ല​വി​ല്‍ ബി​ജെ​പി കേ​ശ​വ​ദാ​സ​പു​രം ഏ​രി​യാ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ണ്.
നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 2018 മു​ത​ല്‍ 2020 വ​രെ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്നു വി​ല്‍​സ​ണ്‍ ജോ​ര്‍​ജ്. 1990 മു​ത​ല്‍ 2018 വ​രെ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു.
കൂ​ടാ​തെ 2016ല്‍ ​മി​ക​ച്ച ക​ര്‍​ഷ​കാ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ്, 2015-ല്‍ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഗാ​ന്ധി​സ​മി​തി​യു​ടെ​യും മി​ക​ച്ച ഗാ​ന്ധി​ദ​ര്‍​ശ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ്, 2019ല്‍ ​പ​ഞ്ചാ​യ​ത്ത് യൂ​ണി​വേ​ഴ്‌​സി​റ്റി (ലൗ​ലി പ്ര​ഫ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി) ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ല്‍​കി​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ്, 2019ല്‍ ​മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള വൈ​എം​സി​എ​യു​ടെ അ​വാ​ര്‍​ഡ് എ​ന്നി​വ ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. വ്യ​ക്തി, പാ​ര്‍​ട്ടി താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക​തീ​ത​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​മാ​ണ് വി​ല്‍​സ​ണ്‍ ജോ​ര്‍​ജ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഏ​ഴ് ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 8,000-ല്‍​പ്പ​രം വോ​ട്ട​ര്‍​മാ​രു​ണ്ട്.
ച​തു​ഷ്‌​കോ​ണ മ​ത്സ​രം​മൂ​ലം കേ​ശ​വ​ദാ​സ​പു​രം വാ​ര്‍​ഡ് ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ ത​ങ്ങ​ള്‍​ക്കു​ള്ള വോ​ട്ടു​ക​ള്‍ ഉ​റ​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് വി​വി​ധ പാ​ര്‍​ട്ടി നേ​തൃ​ത്വ​ങ്ങ​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും.