ക​ച്ചേ​രി വാ​ര്‍​ഡിൽ ആവേശപ്പോര്
Thursday, November 26, 2020 11:58 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ക​ച്ചേ​രി വാ​ർ​ഡി​ലെ മ​ത്സ​രം ഏ​വ​രും ഉ​റ്റു നോ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച വാ​ർ​ഡാ​ണ് ഇ​ത്. വ​നി​ത​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന ഇ​വി​ടെ വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കു​ന്ന​ത് ആ​ദി​ത്യാ വി​ജ​യ​കു​മാ​ര്‍ ആ​ണ്. 24കാ​രി​യാ​യ ആ​ദി​ത്യ ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രി​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി ആ​ണ്.
വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. മ​ത്സ​ര രം​ഗ​ത്ത് ആ​ദ്യ​മാ​ണ്. ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേ​ഷം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്നു.
യു​ഡി​എ​ഫി​ന്‍റെ ആ​ധി​പ​ത്യം ത​ക​ർ​ക്കാ​ൻ രം​ഗ​ത്ത് എ​ൽ​ഡി​എ​ഫ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് മു​ൻ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ആ​യി​രു​ന്ന ലേ​ഖാ​സു​രേ​ഷി​നെ​യാ​ണ്. സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി​യി​ലെ കെ.​രേ​വ​തി​യാ​ണ്. ക​ലാ​ല​യ​രാ​ഷ്ട്രീ​ട​ത്തി​ല്‍ എ​വി​ബി​പി​യു​ടെ സജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി​രി​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന്നി​യ​ങ്ക​മാ​ണ്.