കൂ​ടു​ത​ൽ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Thursday, November 26, 2020 11:59 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ര്‍​ഡു​ക​ളി​ലാ​യി 152 പേ​ര്‍ മ​ത്സ​ര​രം​ഗ​ത്ത്. സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ വ​നി​താ സാ​ന്നി​ധ്യം കൂ​ടു​ത​ല്‍. ജ​ന​റ​ല്‍ സീ​റ്റി​ലും പോ​രാ​ട്ട വീ​ര്യ​ത്തോ​ടെ സ്ത്രീ​ക​ളു​ടെ പ​ട​യോ​ട്ടം.
ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത് പ്ലാ​വി​ള​യി​ലാ​ണ്. മൂ​ന്നു മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്നു. സി​പി​ഐ യു​ടെ ര​ഞ്ജി​ന, സ്വ​ത​ന്ത്ര​രാ​യി ജ​ന​വി​ധി തേ​ടു​ന്ന ആ​ര്‍. വി​ജ​യ​ന്‍, മാ​ന്പ​ഴ​ക്ക​ര സോ​മ​ന്‍ എ​ന്നി​വ​ര്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ്. വി​ജ​യ​ന്‍ ഇ​ക്ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ തൊ​ഴു​ക്ക​ല്‍ വാ​ര്‍​ഡി​നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ച്ച​ത്.
യു​ഡി​എ​ഫി​ന്‍റെ ജെ. ​രാ​ജേ​ന്ദ്ര​ന്‍, എ​ന്‍​ഡി​എ യു​ടെ എ​സ്. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഷാ​ജി എ​സ് മ​ല​യി​ല്‍, ബൈ​ജു​മോ​ന്‍ എ​സ്.​എ​സ് എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്.
വ​ഴി​മു​ക്ക് വാ​ര്‍​ഡി​ല്‍ അ​ഞ്ചു പേ​ര്‍ മ​ത്സ​രി​ക്കു​ന്നു. 26 ഇ​ട​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മാ​ത്രം പോ​രി​നി​റ​ങ്ങു​ന്പോ​ള്‍ പ​തി​ന​ഞ്ച് ഇ​ട​ങ്ങ​ളി​ല്‍ നാ​ലു സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വീ​തം തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദാ​യി​ലു​ണ്ട്.
അ​തേ സ​മ​യം കൊ​ല്ല​വാം​വി​ള വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും നേ​ര്‍​ക്കു നേ​ര്‍ പോ​രാ​ട്ട​മാ​ണ്. യു​ഡി​എ​ഫി​ന്‍റെ ക​രോ​ളി​ന്‍ സ്മി​താ​ദാ​സും എ​ല്‍​ഡി​എ​ഫി​ന്‍റെ ര​മ. ബി.​റ്റി​യും മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ര്‍​ഡു​ക​ളി​ലാ​യി ആ​കെ 77 വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ങ്ക​ക്ക​ലി​യോ​ടെ മാ​റ്റു​ര​യ്ക്കു​ന്നു. അ​ഞ്ച് ജ​ന​റ​ല്‍ സീ​റ്റു​ക​ളി​ലും വ​നി​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​തി​രാ​ളി​ക​ള്‍​ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യാ​ണ് രം​ഗ​ത്തു​ള്ള​ത്.