നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ടി​എ​ച്ച്എ​സ് വാ​ർ​ഡി​ൽ മത്സരം അ​മ്മാ​വ​നും മ​രു​മ​ക​നും ത​മ്മി​ൽ
Saturday, November 28, 2020 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ടി​എ​ച്ച്എ​സ് വാ​ർ​ഡി​ലെ മ​ത്സ​രം അ​മ്മാ​വ​നും മ​രു​മ​ക​നും ത​മ്മി​ൽ. അ​മ്മാ​വ​ൻ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ലും മ​രു​മ​ക​ൻ അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ ആ​ർ.​വി​ജ​യേ​ന്ദ്ര​ൻ നാ​യ​രു​ടെ സ​ഹോ​ദ​രി പു​ത്ര​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ എ​ൻ.​ബി​ജു. വി​ജ​യേ​ന്ദ്ര​ൻ നാ​യ​ർ 2010 ൽ ​തൊ​ട്ട​ടു​ത്ത വാ​ർ​ഡി​ൽ നി​ന്നു​ള്ള കൗ​ൺ​സി​ല​റാ​യി​രു​ന്നു.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ബി​ജു​വി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്. അ​മ്മാ​വ​നും മ​രു​മ​ക​നും ത​മ്മി​ലു​ള്ള മ​ത്സ​ര​മ​ല്ല വാ​ർ​ഡി​ലേ​തെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. ര​ണ്ട് ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ്.​വാ​ർ​ഡി​ന്‍റെ വി​ക​സ​ന​വും വി​ക​സ​ന​മി​ല്ലാ​യ്മ​യും ഉ​യ​ർ​ത്തി വോ​ട്ടു ചോ​ദി​ക്കു​ന്ന മു​ന്ന​ണി​ക​ൾ അ​തു​കൊ​ണ്ടു ത​ന്നെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് വോ​ട്ട​റ​ൻ​മാ​രെ കാ​ണു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​രും കൂ​ട്ടു​കാ​രും ആ​രു​ടേ​യും പ​ക്ഷം പി​ടി​ക്കാ​തെ നി​ഷ്പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണ്.

എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥ​യാ​യി ബി ​ജെ​പി​യി​ലെ ബി.​എ​സ്. ബൈ​ജു​വും മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യ​തോ​ടെ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ൽ​സ​ര​ത്തി​നു വേ​ദി​യാ​കു ക​യാ​ണ് ടി.​എ​ച്ച്.​എ​സ് വാ​ർ​ഡ് .