ശു​ചി​ത്വ​ബോ​ധ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ള്‍ പകർന്ന് നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലെ ചു​വ​രു​ക​ൾ
Saturday, November 28, 2020 11:43 PM IST
നെ​ടു​മ​ങ്ങാ​ട് : ശു​ചി​ത്വ​ബോ​ധ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ള്‍ നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലെ ചു​വ​രു​ക​ളി​ല്‍ തെ​ളി​ഞ്ഞ​പ്പോ​ൾ കൗ​തു​ക​കാ​ഴ്ച്ച​യാ​കു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യു​ടെ കൂ​റ്റ​ന്‍ ചു​വ​രു​ക​ളി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ചു​വ​ര്‍​ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​ന്ന​ത്.

ര​ണ്ടു​മാ​സം മു​ന്‍​പ് തു​ട​ങ്ങി​യ ചി​ത്ര​ര​ച​ന മു​ക്കാ​ല്‍​ഭാ​ഗം പി​ന്നി​ട്ടു. വെ​ള്ള​യ​ടി​ച്ച് വൃ​ത്തി​യാ​ക്കി​യ ചു​വ​രി​ല്‍ യ​മ​ര്‍​ഷ​ന്‍ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം വ​ര​യ്ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ ശു​ചി​ത്വ​ബോ​ധ നി​ല​വാ​ര​ത്തി​ലേ​യ്ക്ക് മാ​റു​ന്ന​തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കോ​ട​തി​യു​ടെ ചു​വ​രു​ക​ള്‍ ചി​ത്ര​ങ്ങ​ള്‍ കൊ​ണ്ട് വ​ര്‍​ണാ​ഭ​മാ​ക്കു​ന്ന​ത്.

മാ​ലി​ന്യ​മു​ക്തി എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി 25ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ര​യ്ക്കു​ന്ന​ത്. ചു​വ​ര്‍​ചി​ത്ര​ര​ച​ന​യി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ ചി​ത്രാ​മ​നേ​ഷ്, ബി​ജു അ​ഴീ​ക്കോ​ട്, മാ​യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് 110അ​ടി നീ​ള​മു​ള്ള ചു​വ​രി​ല്‍ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ ചി​ത്ര​ര​ച​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ .