ഇ​ക്ബാ​ല്‍​കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന് പു​ര​സ്കാരം
Saturday, November 28, 2020 11:43 PM IST
പാ​ലോ​ട് : മി​ക​ച്ച സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ല്‍ കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം (​എ​ന്‍​എ​സ്എ​സ്) യൂ​ണി​റ്റി​ന് കേ​ര​ള​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചു.

മി​ക​ച്ച യൂ​ണി​റ്റ്, പ്രോ​ഗ്രാം​ഓ​ഫീ​സ​ര്‍, മി​ക​ച്ച വോ​ള​ന്‍റി​യ​ര്‍ അ​വാ​ര്‍​ഡ് എ​ന്നി​വ​യാ​ണ് ല​ഭി​ച്ച​ത്. ഭാ​ഷ, ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ മു​ന്നി​ലെ​ത്തി​ക്കാ​ന്‍ ആ​രം​ഭി​ച്ച അ​ക്ഷ​ര​ദീ​പം, ക​ണ​ക്കി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ല്ലാ​സ​ഗ​ണി​തം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി.

വാ​യ​ന​ശാ​ല​ക​ള്‍, സ്കൂ​ള്‍ കോ​ള​ജ് ലൈ​ബ്ര​റി​ക​ള്‍ എ​ന്നി​വ ശാ​ക്തീ​ക​രി​ക്കാ​ന്‍ ആ​രം​ഭി​ച്ച പു​സ്ത​ക​ത്തൊ​ട്ടി​ല്‍, അ​ശ​ര​ണ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ സ്നേ​ഹ​ഹ​സ്തം, ജൈ​വ​കൃ​ഷി പ​രി​ശീ​ല​ന​വും വി​പ​ണ​ന​വും ന​ട​പ്പി​ലാ​ക്കി വി​ജ​യി​പ്പി​ച്ച ഗ്രീ​ന്‍​മാ​ര്‍​ക്ക​റ്റ്, മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ല്‍ മു​ന്നേ​റാ​ന്‍ ന​ട​പ്പാ​ക്കി​യ സ​മ​സ്യ എ​ന്നീ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ഷെ​മീ​റി​നേ​യും മി​ക​ച്ച വോ​ള​ന്‍റി​യ​റാ​യി സ​നീ​തി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.