വി​മ​ത​നെ സി​പി​എം പു​റ​ത്താ​ക്കി
Saturday, November 28, 2020 11:43 PM IST
വി​ഴി​ഞ്ഞം: മ​ത്സ​സ​രി​ക്കാ​ൻ പാ​ർ​ട്ടി സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​ധി​ഷേ​ധി​ച്ച് വി​മ​ത​നാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ സി​പി​എം പു​റ​ത്താ​ക്കി. ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മെ​മ്പ​ർ സെ​ൽ​വ​നെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.​ക​ല്ലു​മു​ക്ക് വാ​ർ​ഡി​ലെ മ​ത്സ​രി​ക്കു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി.

നി​ല​വി​ൽ എ​ട്ടാം വാ​ർ​ഡ് വ​നി​താ സം​വ​ര​ണ​മാ​യ​തി​നാ​ൽ ഏ​ഴാം വാ​ർ​ഡ് സെ​ൽ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ജ​ന​റ​ൽ സീ​റ്റാ​യ ഏ​ഴാം വാ​ർ​ഡ് നി​ല​വി​ലെ മെ​മ്പ​ർ ക​ലാ റാ​ണി​ക്ക് ന​ൽ​കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​ത്. വി​മ​ത​നാ​യി രം​ഗ​ത്തെ​ത്തി​യ സെ​ൽ​വ​നെ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വാ​ർ​ഡി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

ഇ​വി​ടെ ഐ ​ഗ്രൂ​പ്പ് സ്ഥാ​നാ​ർ​ത്ഥി​യാ​യി, ഡി​സി​സി സ്റ്റീ​ഫ​നെ നോ​മി​നേ​റ്റ് ചെ​യ്ത​ങ്കി​ലും മ​ണ്ഡ​ലം ക​മി​റ്റി​യു​മാ​യു​ണ്ടാ​യ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് രാ​ധാ​കൃ​ഷ്ണ​നെ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് കോ​ൺ​ഗ്ര​സി​ലും ചേ​രി​പ്പോ​രി​ന് വ​ഴി​തെ​ളി​ച്ചു.
ദി​ജി​ൻ ആ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.