നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Saturday, November 28, 2020 11:44 PM IST
നെ​ടു​മ​ങ്ങാ​ട് : കി​സാ​ൻ സം​ഘ​ർ​ഷ് കോ-​ഒാ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ർ​ഷ​ക മാ​ർ​ച്ചി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ഇ​ട​തു​പ​ക്ഷ സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​രു​ന്നൂ​റി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ക​ർ​ഷ​ക പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി.സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു .സ​മ​രം കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. മ​ധു, അ​യി​രൂ​പ്പാ​റ രാ​മ​ച​ന്ദ്ര​ൻ,വി​ബി ജ​യ​കു​മാ​ർ, ടി.​ആ​ർ. സു​രേ​ഷ്,രാ​ജ​സു​ധ​ൻ,ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.