നാ​ട​ക​ത്തി​ന്‍റെ നാ​ട്ടി​ൽ കടുത്ത പോ​രാ​ട്ടം
Wednesday, December 2, 2020 12:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നാ​ട​ക​ത്തി​ന്‍റെ​യും നാ​ട​ൻ ക​ല​ക​ളു​ടെ​യും നാ​ടാ​യ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നാ​ടു​ണ​രു​ന്ന പോ​രാ​ട്ട​മാ​ണ് മു​ന്ന് മു​ന്ന​ണി​ക​ളും ന​ട​ത്തു​ന്ന​ത്.
വാ​മ​ന​പു​രം അ​സം​ബ്ലി മ​ണ്ഡ​ത്തി​ന്‍റെ തെ​ക്ക​റ്റ​ത്ത് കി​ട​ക്കു​ന്ന നെ​ല്ല​നാ​ട് പു​ല്ല​മ്പാ​റ, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​ച​ര​ണ​ത്തി​ന് ഒ​ട്ടും വി​ട്ടു വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​യി​ൽ മു​ന്നേ​റു​ക​യാ​ണ്. വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ൽ മി​ക്ക വാ​ർ​ഡു​ക​ളി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു സീ​റ്റി​ന്‍റെ മേ​ൽ കൈ​യി​ൽ ഭ​ര​ണം നേ​ടി​യ ഇ​ട​തു​പ​ക്ഷം ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​റ​ക്കി ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.​താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ കാ​ഞ്ഞി​രം​പാ​റ മോ​ഹ​ൻ, പ്രാ​ദേ​ശി​ക നേ​താ​വ് എ​സ്.​കെ. ലെ​നി​ൽ ഉ​ൽ​പ്പെ​ടെ​യു​ടെ​യു​ള്ള പ്ര​മു​ഖ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. മു​ൻ സി​പി​എം അം​ഗം കു​റ്റ​റ ഷൗ​ക്ക​ത്ത് റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യെ വ​ല​യ്ക്കു​ന്നു​ണ്ട്.
ഭ​ര​ണം തി​രി​കെ പി​ടി​ക്കാ​നു​ള്ള വ​ലി​യ പ​രി​ശ്ര​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്.2010 ൽ ​ഭ​ര​ണം ന​ട​ത്തി​യ യു​ഡി​എ​ഫി​ന് നാ​ലു സീ​റ്റാ​ണു​ള്ള​ത്. സി​റ്റിം​ഗ് അം​ഗം രാ​ജി​വ് പി.​നാ​യ​ർ മി​നി മും​താ​സ്, ഇ​രു​ളു​ർ പ്ര​ദി​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന നേ​താ​ക്ക​ൾ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
എ​ൻ​ഡി​എ​യ്ക്ക് നി​ല​വി​ൽ മൂ​ന്നു സീ​റ്റു​ണ്ട്. അ​ഞ്ചു സീ​റ്റു​കൂ​ടി നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യാ​ണ് എ​ൻ​ഡി​എ ല​ക്ഷ്യം. അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ര​ജി​കു​മാ​ർ, അ​ജി​ത, ഷീ​ലാ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന നേ​തൃ​നി​ര​യെ​യാ​ണ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ര​ണ്ടാ​ഴ്ച മു​മ്പു​ത​ന്നെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​റ​ക്കി പ്ര​ചാ​ര​ണം തു​ട​ങ്ങി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധി​ർ വെ​ഞ്ഞാ​റ​മൂ​ട്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര ശേ​ഖ​ര​ൻ നാ​യ​ർ ,പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ, മാ​ണി​ക്യ മം​ഗ​ലം ബാ​ബു ,മു​ൻ വാ​ർ​ഡം​ഗം ബീ​നാ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ​രി​ച​യ സ​മ്പ​ന്ന​രു​ടെ നി​ര ത​ന്നെ​യാ​ണ് അ​ങ്കം വെ​ട്ടാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​നെ​ല്ല​നാ​ട്,പ​ര​മേ​ശ്വ​രം, കി​ഴാ​യി​ക്കോ​ണം, ആ​ലി​ന്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലും റി​ബ​ലു​ക​ളു​ണ്ട്
ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സി​പി​എ​മ്മും സി​പി​ഐ​യും ഒ​ന്നാ​യി മ​ത്സ​രി​ക്കു​ക​യാ​ണ് .സീ​റ്റ് ത​ർ​ക്ക​ത്തെ തു​ട​ർ​ന് അ​വ​സാ​ന നി​മി​ഷം വ​രെ ക​ടി​പി​ടി കൂ​ടി​യെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് മു​ന്ന​ണി സം​വി​ധാ​ന​മാ​യ​ത്.
ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് കി​ട്ടി​യ വോ​ട്ട് വ​ർ​ധ​ന​യാ​ണ് എ​ൻ​ഡി​എ മു​ന്ന​ണി​യി ക്ക് ​പ്ര​തീ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാം​മു​ട് മ​ധു, മ​ഹി​ളാ മോ​ർ​ച്ച നേ​താ​ക്ക​ളാ​യ സു​ഷ​മ്മാ ദേ​വി, ഷൈ​ല​ജ, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്തു എ​ന്നി​വ​രെ യാ​ണ് പോ​രാ​ട്ട​ത്തി നി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ മൈ​ല​യ്ക്ക​ൽ, തോ​ട്ടു​മ്പു​റം, കാ​വ​റ, പ​ര​മേ​ശ്വ​രം വാ​ർ​മു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് മു​ന്ന​ണി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്.​കൂ​ടാ​തെ മാ​ണി​ക്യ​മം​ഗ​ലം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഐ​ക്ക​ര സ​നി​ലി​നെ​തി​രെ ബി​ജെ​പി മ​ണ്ഡ​ലം ഭാ​ര​വാ​ഹി ഭ​ഗ​വ​തി​കോ​ണം ര​വി വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന​ത് വ​ലി​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു​ണ്ട്.
പു​ല്ല​മ്പാ​റ​യി​ൽ മാ​റി മാ​റി ഭ​ര​ണം ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ്, യുഡി​എ​ഫ് മ​ത്സ​ര​ത്തി​നി​ടെ അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് എ​ൻ​ഡി​എ.15 ൽ 13 ​എ​ന്ന നി​ല​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ ആ​യു​ധ​മാ​ക്കി മു​ഴു​വ​ൻ സീ​റ്റും നേ​ടു​ക എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ്. ല​ക്ഷ്യം.​കെ​എ​സ്ടി​എ. സം​സ്ഥാ​ന നേ​താ​വ് പി.​വി. രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഡ​ൻ നാ​യ​ർ, മു​ൻ എ​ൽ​സി സെ​ക്ര​ട്ട​റി ഇ.​എ മ​ജി,ദ് ​എ​ൽ​ജെ​ഡി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ല്ല​മ്പാ​റ ദി​ലീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം രം​ഗ​ത്തു​ണ്ട്.
യു​ഡി​എ​ഫ് നി​ല​വി​ലെ ര​ണ്ടി​ൽ നി​ന്ന് എ​ട്ട് സീ​റ്റ് നേ​ടി ഭ​ര​ണം പി​ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ആ​ശ്വാ​സ​വു​മാ​യാ​ണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക വി​മ​ർ​ശ​ന​ങ്ങ​ളെ ത​ട​യി​ടു​ന്ന​ത്. ലോ​ക സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് വ​ർ​ധ​ന​യാ​ണ് എ​ൻ​ഡി​എ മു​ന്ന​ണി​യി​ലെ പ്ര​തി​ക്ഷ.