വീ​ട്ടി​നു​ള്ളി​ൽ ചി​ത​യൊ​രു​ക്കി ആ​ത്മാ​ഹൂ​തി ചെ​യ്തു
Wednesday, December 2, 2020 12:18 AM IST
പാ​റ​ശാ​ല : വീ​ട്ടി​നു​ള്ളി​ൽ ചി​ത​യൊ​രു​ക്കി വ​യോ​ധി​ക​ൻ ആ​ത്മാ​ഹൂ​തി ചെ​യ്തു. പാ​റ​ശാ​ല​ക്കു സ​മീ​പം നെ​ടു​ങ്ങോ​ട് കു​ള​വ​ൻ​ത​റ വീ​ട്ടി​ൽ ന​ട​രാ​ജ​ൻ (70 )ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ ഓ​ട് പൊ​ട്ടി​ത്തെ​റി​ച്ചു ഭ​യാ​ന​ക ശ​ബ്‍​ദം കേ​ട്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു ന​ട​രാ​ജ​ൻ. വീ​ട്ടി​നു​ള്ളി​ലെ മു​റി​ക്കു​ള്ളി​ൽ ശ​വ​ക്കു​ഴി സ്വ​യം നി​ർ​മി​ച്ച് അ​തി​നു​ള്ളി​ൽ
നി​റ​യെ വി​റ​കു അ​ടു​ക്കി മ​ണ്ണെ​ണ്ണ​യും ഒ​ഴി​ച്ച് ,കു​ഴി​യു​ടെ വ​ശ​ങ്ങ​ളി​ലാ​യി ര​ണ്ടു​ക​ട്ടി​ലു​ക​ളി​ലും അ​ടു​പ്പി​ച്ചു വ​ച്ച് ശ​രീ​രം ക​ട്ടി​ലു​ക​ളി​ൽ സ്വ​യം ബ​ന്ധി​ച്ച ശേ​ഷം​തീ​കൊ​ളി​ത്തി മ​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൂ​ത്ത​മ​ക​ൻ തൊ​ട്ട​ടു​ത്തു​ത​ന്നെ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​വ​ലി​യ അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട്ടി​നു​ള്ളി കു​ഴി​യെ​ടു​ത്ത​തും ചി​ത​യൊ​രു​ക്കി​യ​തും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഭാ​ര്യ ല​ളി​ത ത​മി​ഴ്നാ​ട്ടി​ലെ പ​ര​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ക​നോ​ടൊ​പ്പ​മാ​ണ്. ഫോ​റ​ൻ​സി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ​ഗ്ധ സം​ഗം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന്പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.