ചു​ഴ​ലി​ക്കാ​റ്റ്; ജില്ലയിൽ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Wednesday, December 2, 2020 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം കേ​ര​ള​ത്തി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. റ​വ​ന്യൂ, പോ​ലീ​സ്, അ​ഗ്നി​ര​ക്ഷാ സേ​ന, ഫി​ഷ​റീ​സ് വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ്, വൈ​ദ്യു​തി വ​കു​പ്പ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ല്‍ പോ​കു​ന്ന​തി​ന് പൂ​ര്‍​ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. നി​ല​വി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ല്‍ പോ​യി​ട്ടു​ള്ള​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്തേ​ക്ക്എ​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ഫി​ഷ​റീ​സ് വ​കു​പ്പും കോ​സ്റ്റ​ല്‍ പോ​ലീ​സും​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ അ​റി​യി​ക്ക​ണം. ഇ​തി​നാ​യി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​ങ്ങ​ളി​ലും അ​നൗ​ണ്‍​സ്മെ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ന​ട​ത്ത​ണം.
ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, വെ​ള്ള​പ്പൊ​ക്കം, ക​ട​ലാ​ക്ര​മ​ണം തു​ട​ങ്ങി​യ ദു​ര​ന്ത സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്നു മു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കും. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​റ​ഞ്ച് ബു​ക്ക് 2020 ല്‍ ​വ​ള്‍​ന​റ​ബി​ള്‍ ഗ്രൂ​പ്പ് എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ക്യാ​മ്പു​ക​ള്‍ ത​യാ​റാ​ക്കി ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ആ​ളു​ക​ളെ മു​ന്‍​കൂ​ട്ടി ത​ന്നെ മാ​റ്റി താ​മ​സി​പ്പി​ക്കും.

ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ സ​മി​തി എ​ന്നി​വ​ര്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കി ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യി​പ്പു ന​ല്‍​കു​ക​യും അ​വ​രെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ പ​ശ്ചി​മ​ഘ​ട്ട മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം വൈ​കുന്നേരം ഏ​ഴു​മു​ത​ല്‍ രാ​വി​ലെ ഏ​ഴു​ വ​രെ നി​യ​ന്ത്രി​ക്ക​ും.

അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും സ്ഥി​തി​ഗ​തി​ക​ള്‍ ജി​ല്ലാ​സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ യ​ഥാ​സ​മ​യം അ​റി​യി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.