ക​ണി​യാ​പു​ര​ത്ത് എ​ൽ​ഡി​എ​ഫി​ന് ഹാ​ട്രി​ക്ക് പ്ര​തീ​ക്ഷ
Wednesday, December 2, 2020 12:24 AM IST
ക​ഴ​ക്കൂ​ട്ടം: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണി​യാ​പു​രം ഡി​വി​ഷ​നി​ല്‍ മൂ​ന്നു മു​ന്ന​ണി​ക​ളും വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ. തു​ട​ര്‍​ച്ച​യാ​യി മു​ന്നാ​മ​ത്തെ ജ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് എ​ല്‍​ഡി​എ​ഫ് രം​ഗ​ത്തു​ള്ള​ത്. പ​തി​ന​ഞ്ചു​കൊ​ല്ലം മു​മ്പ് ജ​യി​ച്ച സീ​റ്റ് ഇ​ത്ത​വ​ണ വീ​ണ്ടെ​ടു​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ ശ്ര​മം. ഇ​ത്ത​വ​ണ ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടു​ന്നു.
ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ ഡി​വി​ഷ​നി​ൽ മു​ന്ന​ണി​ക​ൾ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി. ഉ​നൈ​സ അ​ന്‍​സാ​രി (എ​ൽ​ഡി​എ​ഫ്.), ചാ​ന്നാ​ങ്ക​ര എം.​പി.​ഷൈ​ല (യു​ഡി​എ​ഫ്), ആ​ര്‍.​അ​ജി​ത​കു​മാ​രി (എ​ൻ​ഡി​എ) എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്ത്.
ഉ​നൈ​സ അ​ന്‍​സാ​രി ചി​റ്റാ​റ്റു​മു​ക്ക് സ്വ​ദേ​ശി​നി​യും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ മേ​നം​കു​ളം മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും മം​ഗ​ല​പു​രം ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ശു​ചി​ത്വ കേ​ര​ള മി​ഷ​ന്‍റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​കൂ​ടി​യാ​ണ്. 2010ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ (പ​ടി​ഞ്ഞാ​റ്റു​മു​ക്ക്) കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു. നാ​ലു​കൊ​ല്ലം മു​മ്പാ​ണ് ഇ​വ​ര്‍ സി​പി​എ​മ്മി​ലെ​ത്തി​യ​ത്.
യു​ഡി​എ​ഫി​ല്‍ മു​സ്‌​ലീം ലീ​ഗി​നാ​ണ് സീ​റ്റ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ലീ​ഗ് മ​ത്സ​രി​ക്കു​ന്ന ഏ​ക സീ​റ്റാ​ണി​ത് എം.​പി.​ഷൈ​ല​ലീ​ഗ് നേ​താ​വാ​യ ചാ​ന്നാ​ങ്ക​ര എം.​പി.​കു​ഞ്ഞി​ന്‍റെ മ​ക​ളാ​ണ്. കെ​എ​സ്യു​വി​ലൂ​ടെ​യാ​യി​രു​ന്നു ഷൈ​ല​യു​ടെ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തു​ട​ക്കം. ഇ​പ്പോ​ള്‍ ലീ​ഗ് വ​നി​താ​വി​ഭാ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്കേ​ര​ള സ​ഹൃ​ദ​യ​വേ​ദി, മാ​ന​വ​സൗ​ഖ്യം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​കൂ​ടി​യാ​ണ്.
ബി​ജ​പി സ്ഥാ​നാ​ര്‍​ഥി ആ​ര്‍.​അ​ജി​ത​കു​മാ​രി ക​ണി​യാ​പു​രം മ​ല​മേ​ല്‍​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തു​മു​ഖം. കു​ടും​ബ​ശ്രീ എ​ഡി​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. അ​ണ്ടൂ​ര്‍​ക്കോ​ണം പ​ഞ്ചാ​യ​ത്ത് സേ​വാ​ഭാ​ര​തി അം​ഗം, എ​സ്എ​ന്‍​ഡി​പി ക​ണി​യാ​പു​രം ശാ​ഖ​യു​ടെ മൈ​ക്രോ​ഫി​നാ​ന്‍​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 2005ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ർ​ഡി​ൽ വി​ജ​യം യു​ഡി​എ​ഫി​നാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ത​വ​ണ സി​പി​എ​മ്മി​ലെ എം.​ജ​ലീ​ല്‍ 1347 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലു​ള്ള​ത് മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡു​ക​ളാ​ണ്. അ​ണ്ടൂ​ര്‍​ക്കോ​ണ​ത്തി​ന്‍റെ പ​തി​നെ​ട്ടും ക​ഠി​നം​കു​ള​ത്തി​ന്‍റെ പ​തി​നാ​റും പോ​ത്ത​ന്‍​കോ​ടി​ന്‍റെ ര​ണ്ടും (മ​ണ്ണ​റ, പ​ണി​മൂ​ല) വാ​ര്‍​ഡു​ക​ൾ ഉ​ൾ​പ്പെ​ടും.
പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ണ്ടൂ​ര്‍​ക്കോ​ണം, ക​ണി​യാ​പു​രം, മൈ​താ​നി, മേ​നം​കു​ളം, തു​മ്പ എ​ന്നീ ഡി​വി​ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഈ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ടു​ന്നു.