പ​ര്യ​ട​ന ചൂ​ടി​നി​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം
Wednesday, December 2, 2020 12:24 AM IST
വെ​മ്പാ​യം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കേ​ക്ക് മു​റി​ച്ച് സ്ഥാ​നാ​ർ​ഥി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം.
ചി​റ്റാ​ഴ വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ.​എ​സ് .സ​ബി​ത സ​ന്തോ​ഷി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന​ലെ പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ഘോ​ഷി​ച്ച​ത്. കേ​ക്ക് മു​റി​ച്ച് ആ​ദ്യ പ​ങ്ക് സ​ർ​പ്രൈ​സ് ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ര​കു​ളം ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. തേ​ക്ക​ട അ​നി​ൽ​കു​മാ​റി​ന് ന​ൽ​കി.
പി​ന്നാ​ലെ സ്ക്വാ​ഡ് വ​ർ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് ബി​ബി​നും മാ​താ​പി​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും വീ​ട്ടു​ട​മ​യ​ക്കും ന​ൽ​കി. നാ​രാ​ങ്ങാ വെ​ള്ള​വും കു​ടി​ച്ച് പി​ന്നാ​ലെ പ്ര​ച​ര​ണം തു​ട​ർ​ന്നു.
ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ജ​ന്മ​ദി​ന​മാ​ണ് പ്രി​യ​പെ​ട്ട​വ​ർ ന​ൽ​കി​യ​തെ​ന്നും, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ മ​ണ്ണാ​യെ​ന്നും സ്ഥാ​നാ​ർ​ഥി സ​ബി​ത പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ചി​റ്റാ​ഴ​യി​ൽ സ​ബി​ത​യു​ടേ​ത് ക​ന്നി അം​ഗ​മാ​ണ്.