പൂ​ജ​പ്പു​ര ഇ​ത്ത​വ​ണ ആ​ര്‍​ക്കൊ​പ്പം ?
Wednesday, December 2, 2020 12:24 AM IST
പേ​രൂ​ര്‍​ക്ക​ട: ന​ഗ​ര​സ​ഭ പൂ​ജ​പ്പു​ര വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ ക​രു​ത്ത​ൻ​മാ​രു​ടെ പോ​രാ​ട്ടം. ത​ങ്ങ​ളു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ പൂ​ജ​പ്പു​ര എ​ന്തു​വി​ല​കൊ​ടു​ത്തും തി​രി​കെ​പ്പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം നി​ല​നി​ര്‍​ത്തി വി​ജ​യം നേ​ടി​യെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി പ്രാ​ദേ​ശി​ക നേ​തൃ​ത്വം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച വി​ജ​യ​ല​ക്ഷ്മി 586 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. എ​ട്ടു ​ബൂ​ത്തു​ക​ളി​ലാ​യി 9,000ല്‍​പ്പ​രം വോ​ട്ട​ർ​മാ​ർ വാ​ർ​ഡി​ലു​ണ്ട്.​ ഡി​സി​സി എ​ക് സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ കെ.​എ​സ്. വി​നു​വി​നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പൂ​ജ​പ്പു​ര​യി​ല്‍ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് ആ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥിയാ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​ഐ​യു​ടെ വി.​എം. രാ​ജേ​ഷു​മാ​ണ് മ​ത്സ​ര​രം​ഗ​ത്ത്.
നി​ല​വി​ല്‍ പാ​ര്‍​ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും യു​വ​ക​ലാ​സാ​ഹി​ത പൂ​ജ​പ്പു​ര മേ​ഖ​ലാ പ്ര​സി​ഡ​ന്‍റുമാ​ണ് രാ​ജേ​ഷ്.