ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ശി​ച്ച സം​ഭ​വം: ഭ​ക്ഷ്യക​മ്മീ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, December 2, 2020 11:32 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ശി​ച്ച നി​ല​യി​ൽ കണ്ടെത്തിയ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​ത​ര​ണം ചെ​യ്യാ​നാ​യി ല​ഭി​ച്ച അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെത്തിയ​ത്. വി​ത​ര​ണം ചെ​യ്ത ശേ​ഷ​വും ബാ​ക്കി​യാ​യ 150 കി​ലോ അ​രി​യും 30 കി​ലോ ക​ട​ല​യു​മാ​ണ് ന​ശി​ച്ച​ത്. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ വി. ​ര​മേ​ശ​ൻ സ്ഥ​ല​ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് എ​ട​ക്ക​ര​യി​ലെ സി​വി​ൽ സ​പൈ​ൽ് വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണി​ല​ത്തെി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ക​മ്മീ​ഷ​ൻ ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.