മ​രു​ന്ന് മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, December 2, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​രും ത​ല​മു​റ​യ്ക്ക് ഉ​ത​കും വി​ധം വ​ള​ർ​ന്ന വ​രു​ന്ന മ​രു​ന്നു മേ​ഖ​ല​യി​ലെ നൂ​ത​ന ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് ഡീ​ൻ ഡോ.​വി.​വി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യു​ടെ ഇ​ൻ​ഡ​ക്ഷ​ൻ ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പി​ൻ​ബ​ല​ത്തോ​ടു കൂ​ടി അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച അ​ധ്യാ​പ​ക​രാ​യ ഡോ. ​പി.​പി ന​സീ​ഫ്, കെ. ​മൊ​യ്തീ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​പ്ന ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ലാ​നാ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വി.​എം. സൈ​തു മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ ​പി.​പി ന​സീ​ഫ്, കെ. ​മൊ​യ്തീ​ൻ, കെ. ​അ​ബ്ദു​ൾ​വാ​ജി​ദ്, സു​ജി​ത് തോ​മ​സ്, എം. ​പ്ര​ശാ​ന്ത് കു​മാ​ർ, കെ.​വി അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.