നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂർ റെ​യി​ൽപാ​ത ന​വീ​ക​ര​ണം: തേ​ക്കു​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Wednesday, December 2, 2020 11:32 PM IST
ക​രു​വാ​ര​കു​ണ്ട്: ഷൊ​ർ​ണൂ​ർ നി​ല​ന്പൂ​ർ റ​യി​ൽ​വേ പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. തു​വ്വൂ​ർ മേ​ഖ​ല​യി​ലെ നി​ര​വ​ധി തേ​ക്ക് മ​ര​ങ്ങ​ളാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ട​പുഴ​ക്കി ഇ​ട്ട​ത്. കൊ​ടി​ക​ൾ വി​ല​വ​രു​ന്ന മ​ര​ങ്ങ​ളാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

ഇ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ​ന്ന് ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തു​വ്വൂ​ർ വ​ലി​യ​ട്ട മു​ത​ൽ ക​മാ​നം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റെ​യി​ൽ​പാ​ത​യ്ക്കി​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ര​ങ്ങ​ൾ മാ​റ്റു​ന്ന​തും കു​ന്ന് ഇ​ടി​ച്ച് നി​ര​പ്പാ​ക്കു​ന്ന​തു​മാ​യ പ്ര​വ​ർ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. മ​ണ്ണു​മാ​ന്തി ക​ട​ന്നു പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​മാ​റ്റു​ന്ന​ത്.

പ്ര​വ​ർ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​രെ സ​ഹാ​യി​ക്കാ​നാ​ണ് മ​രം​മു​റി​ച്ചു ത​ള്ളു​ന്ന​തെ​ന്നും ഇ​തി​നു പി​ന്നി​ൽ ചി​ല റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ഒ​ത്താ​ശ​യു​ണ്ട​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം മു​റി​ച്ചു ത​ള്ളി​യ മ​ര​ങ്ങ​ൾ ലേ​ല ന​ട​പ​ടി​ക​ളി​ലൂ​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ റ​യി​ൽ​വേ​യ്ക്ക് നേ​ടാ​ൻ സാ​ധി​ക്കും. പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ മ​ര​ങ്ങ​ൾ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​ട​ത്തി​കൊ​ണ്ടു പോ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പും പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ തേക്കു​മ​ര​ങ്ങ​ൾ ക​ട​ത്തി​കൊ​ണ്ടു പോ​യ​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മ​ര​ങ്ങ​ൾ വെ​റു​തെ ന​ശി​പ്പി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രെ സ​തേ​ണ്‍ റ​യി​ൽ​വേ അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.