വോ​ട്ടിം​ഗ് യ​ന്ത്രം വി​ത​ര​ണ​ത്തി​നു​ള്ള സ​മ​യ​ക്ര​മ​മാ​യി
Wednesday, December 2, 2020 11:33 PM IST
മ​ല​പ്പു​റം​: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നും കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗി​നും (വോ​ട്ടി​ങ്ങ് യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് പ​തി​ക്ക​ൽ) സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു. 14ന് ​മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ ന​ട​ക്കും. 10, 11 തി​യ​തി​ക​ളി​ൽ കാ​ന്‍റി​ഡേ​റ്റ് സെ​റ്റിം​ഗ്് ന​ട​ത്തും. വോ​ട്ടിം​ഗ് യ​ന്ത്ര​വും പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ളും 13ന് ​പോ​ളിം​ഗ്് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​ത​ര​ണം ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും തി​രി​കെ വാ​ങ്ങു​ന്ന​തി​നു​മു​ള്ള ചു​മ​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്കും മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ അ​ത​ത് സെ​ക്ര​ട്ട​റി​മാ​ർ​ക്കു​മാ​ണ്.

വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും കാ​ന്‍റി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തു​ക. ര​ണ്ടു​പേ​ർ വീ​ത​മു​ള്ള സം​ഘ​ത്തെ​യാ​ണ് കാ​ന്‍റി​ഡേ​റ്റ് സെ​റ്റിം​ഗി​നാ​യി നി​യോ​ഗി​ക്കു​ന്ന​ത്. ഓ​രോ സം​ഘ​ത്തി​നും നി​ശ്ചി​ത എ​ണ്ണം വാ​ർ​ഡു​ക​ളു​ടെ ചു​മ​ത​ല ഓ​രോ ദി​വ​സ​വും ന​ൽ​കും. കാ​ന്‍റി​ഡേ​റ്റ് സെ​റ്റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും.

പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​രോ ബൂ​ത്തി​ലേ​ക്കും എ​ത്തി​ക്കും.
വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും

റൂ​ട്ട് ഓ​ഫീ​സ​ർ​മാ​രെ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​കൂ​ട്ടി നി​യ​മി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ പോ​ലീ​സ് സം​ര​ക്ഷ​ണം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​റ​പ്പാ​ക്കും.