ബൈ​ക്ക് ഓ​വു​പാ​ല​ത്തി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, December 4, 2020 1:45 AM IST
ക​രു​വാ​ര​കു​ണ്ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഓ​വു​പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ചു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു.

മാ​ന്പു​ഴ​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ല്ലം എ​ട​ക്കാ​ട് സ്വ​ദേ​ശി ഷെ​ഫീ​ഖ് (37) ആ​ണ് മ​രി​ച്ച​ത്. ക​രു​വാ​ര​കു​ണ്ട് മാ​ന്പു​ഴ​യി​ൽ നി​ന്നു പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഷെ​ഫീ​ഖ് സ​ഞ്ച​രി​ച്ച ബൈ​ക്ക് തു​വൂ​ർ വെ​ള്ളോ​ട്ടു​പ്പാ​റ​യി​ൽ വ​ച്ച് ഓ​വു​പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ചു താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നാ​ട്ടു​കാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം മാ​ന്പു​ഴ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ കബ​റ​ട​ക്കി. ഷെ​ഫീ​ഖ് മാ​ന്പു​ഴ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ്. ഭാ​ര്യ: ഷ​ക്കീ​ല. മ​ക്ക​ൾ:​മു​ഹ​മ്മ​ദ് ഷി​ബി​ൻ, ഷി​യാ ഷ​ഫീ​ഖ്.