മ​ല​പ്പു​റ​ത്തു 943 പേ​ർ​ക്കു കോ​വി​ഡ്
Saturday, December 5, 2020 12:43 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 943 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. നാ​ലു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. 25 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യും 903 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗ​ബാ​ധ.

രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും മ​റ്റു നാ​ലു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ 796 പേ​രു​ൾ​പ്പെ​ടെ 67,473 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

85,994 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 7,685 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 562 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 363 പേ​രും 310 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 363 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.