താ​ഴെ​ക്കോ​ട് യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി
Saturday, December 5, 2020 12:43 AM IST
താ​ഴെ​ക്കോ​ട്: എ​ല്ലാ മേ​ഖ​ല​ക​ളെ​യും പ​രാ​മ​ർ​ശി​ച്ചു 12 ഇ​ന ക​ർ​മ പ​രി​പാ​ടി​ക​ളു​മാ​യി താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്ത​ിറക്കി. അ​ടി​സ്ഥാ​ന വി​ക​സ​നം, കു​ടി​വെ​ള്ളം, ആ​രോ​ഗ്യം, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി, വി​നോ​ദം തു​ട​ങ്ങി​യ​വ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ര​ക്കു​പ​റ​ന്പ് വി​ല്ലേ​ജി​ന്‍റെ ആ​രോ​ഗ്യ, കാ​ർ​ഷി​ക, സേ​വ​ന മേ​ഖ​ല​ക്ക് ഗു​ഡ്സ് ഗ​വേ​ണ​ൻ​സ് എ​ന്ന പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ലൈ​ഫ് പ​ദ്ധ​തി പ്രാ​ഥ​മി​ക ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ 1192 പേ​രാ​യി​രു​ന്ന​ത് പ​രി​ശോ​ധ​ന​യി​ൽ വീ​ടു​മാ​ത്രം വേ​ണ്ട​വ​ർ 206, കു​ടും​ബ​ങ്ങ​ളും വീ​ടും സ്ഥ​ല​വും വേ​ണ്ട​ത് 226 കു​ടും​ബ​ങ്ങ​ളു​മ​ട​ക്കം 428 പേ​രാ​യി.

ഇ​തി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 56 കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ട് ന​ൽ​കി. 23 കു​ടും​ബ​ങ്ങ​ൾ വീ​ടി​നു ക​രാ​ർ വ​ച്ചു. പാ​ണ​ന്പി​യി​ലെ ഇ​ടി​ഞ്ഞാ​ടി​യി​ലെ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ൾ​ക്ക​ല്ലാ​ത്ത മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ​യും ഭ​വ​ന പ്ര​ശ്നം പ​രി​ഹ​രി​ച്ചു. പാ​ണ​ന്പി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടേ​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രു​മാ​ണ് ഇ​ട​പെ​ടു​ന്ന​ത്. നി​ല​വി​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നും സ്ഥാ​ന​മൊ​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​കെ. നാ​സ​ർ, ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി എ.​കെ.​മു​സ്ത​ഫ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചു​മ​ത​ല​യു​ള്ള എ.​കെ.​ജാ​ഫ​ർ ഹു​സൈ​ൻ ക​ള​പ്പാ​ട​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.