"മാ​ക്കോ​ലി’ സ​ഖ്യം കൊ​ണ്ടു ബി​ജെ​പി​യെ ത​ട​യി​ടാ​നാ​കി​ല്ല: അ​ബ്ദു​ള്ള​ക്കു​ട്ടി
Saturday, December 5, 2020 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​ത്തെ ത​ട​യി​ടാ​ൻ മ​ല​പ്പു​റ​ത്ത് കോ​ട്ട​ക്ക​ലി​ൽ പ​രീ​ക്ഷി​ച്ച മാ​ർ​ക്സി​സ്റ്റ്- കോ​ണ്‍​ഗ്ര​സ്്-​ലീ​ഗ് അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​യ ’മാ​ക്കോ​ലി’ സ​ഖ്യം കൊ​ണ്ട​ഴ ക​ഴി​യി​ല്ലെ​ന്നും കേ​ര​ള​ത്തെ ക​ട്ടു​മു​ടി​ച്ച ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. എ​ൻ​ഡി​എ പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പാ​ത​യ്ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​രെ​ന്നു മു​ദ്ര​കു​ത്തി​യ ബി​ജെ​പി​യി​ൽ നാ​നൂ​റി​ല​ധി​കം സ്ഥാ​നാ​ർ​ഥി​ക​ൾ ന്യൂ​ന​പ​ക്ഷ​ത്തു നി​ന്നാ​ണ്. മ​ല​പ്പു​റ​ത്ത് മു​സ്ലീം സ​മൂ​ഹം ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ഷ്ട്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു​ത​കു​ന്ന ദേ​ശീ​യ മു​സ്ലീ​ങ്ങ​ളെ​യാ​ണ് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി വാ​ർ​ത്തെ​ടു​ക്കു​ന്ന​ത്. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ കേ​ര​ളം ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ മാ​തൃ​ക​യാ​ക്ക​ണം. അ​ധ്വാ​നി​ക്കു​ന്ന​വ​ന്‍റെ പാ​ർ​ട്ടി​യാ​യി വ​ള​ർ​ന്നു വ​ന്ന ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഇ​ന്നു കൊ​ള്ള​ക്കാ​രു​ടെ പാ​ർ​ട്ടി​യാ​യി മാ​റി. ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ ഇ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ പോ​ലും മ​ന​സി​ലാ​ക്കി തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥ​ാന സ​മി​തി അം​ഗം എ.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഗ​ണേ​ശ​ൻ, എം.​കെ സു​നി​ൽ, ര​മേ​ശ് കോ​ട്ട​യ​പ്പു​റ​ത്ത്, രാ​മ​ച​ന്ദ്ര​ൻ മ​ണ​ലാ​യ,
സി.​പി മ​നോ​ജ്, മു​ര​ളീ​ധ​ര​ൻ ക​ണ്ണ​ത്ത്, പി.​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.