പൂ​വ​ത്തി​പ്പൊ​യി​ലി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Saturday, December 5, 2020 12:45 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പ്പൊ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു. പൂ​വ​ത്തി​പ്പൊ​യി​ൽ ഡീ​സ​ന്‍റ്കു​ന്നി​ലെ പു​ല്ലാം​തൊ​ടി അ​ബ്ദു​ൾ ജ​ലീ​ൽ, എ​ര​ഞ്ഞി​യി​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​രു​ടെ തോ​ട്ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്.
നി​ര​ന്ത​ര​മു​ള്ള കാ​ട്ടാ​ന​ശ​ല്യം മൂ​ലം തോ​ട്ട​ത്തി​ലെ ഏ​റി​യ ഭാ​ഗ​വും ഇ​തി​നോ​ട​കം ന​ശി​ച്ചു​ക​ഴി​ഞ്ഞു.
നേ​ര​ത്തെ വാ​ഴ​ക്കൃ​ഷി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ർ കാ​ട്ടാ​ന​ശ​ല്യം കാ​ര​ണ​മാ​ണ് ദീ​ർ​ഘ​കാ​ല വി​ള കൃ​ഷി​
യി​ലേ​ക്കു തി​രി​ഞ്ഞ​ത്. നാ​ലു വ​ർ​ഷം​മു​ന്പു​വ​രെ റ​ബ​ർ കൃ​ഷി​യിടത്തി​ലേ​ക്കു ആ​ന​ക​ൾ ഇ​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ റ​ബ​ർ മ​ര​ങ്ങ​ളു​ടെ തൊ​ലി ഭ​ക്ഷി​ക്കു​ന്നി​ടം വ​രെ​യെ​ത്തി കാ​ര്യ​ങ്ങ​ൾ. കാ​ട്ടാ​ന​ശ​ല്യം ചെ​റു​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച ഫെ​ൻ​സി​ങ്ങ്് ത​ക​രാ​റി​ലാ​യ​തും ട്ര​ഞ്ചു​ക​ൾ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ​തു​മാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ട്ടാ​ന ശ​ല്യം ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്ക​ണ​മെ​ങ്കി​ൽ ആ​ന​മ​റി മു​ത​ൽ തെ​ക്കേ പാ​ലാ​ട് വ​രെ​യു​ള്ള നെ​ല്ലി​ക്കു​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ ആ​സാം മാ​തൃ​ക​യി​ൽ ഫെ​ൻ​സി​ങ്ങോ ക​രി​ങ്ക​ൽ മ​തി​ലോ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.