ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം
Saturday, December 5, 2020 11:15 PM IST
മ​ല​പ്പു​റം: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു തീ​ർ​പ്പാ​ക്ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ല​പ്പു​റം ടൗ​ണ്‍ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു നി​ര​വ​ധി ക​ത്തു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​വ​ർ​ത്ത​ക​ർ അ​യ​ച്ചു​കൊ​ടു​ത്തു.
മ​ല​പ്പു​റം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി.പാ​ർ​വ​തി​ക്കു​ട്ടി ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​വി സ്ക​റി​യ, കോ​ഡൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​കു​ഞ്ഞി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.