യുഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​നപ​ത്രി​ക പ ു​റ​ത്തി​റ​ക്കി
Saturday, December 5, 2020 11:16 PM IST
നി​ല​ന്പൂ​ർ: 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​ഴു​വ​ൻ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും 18 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ ചി​കി​ത്സ വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള യുഡിഎ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മദി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ മു​ൻ അ​ധ്യ​ക്ഷ പ​ദ്മി​നി
ഗോ​പ​ിനാ​ഥി​ന് പ്ര​ക​ട​ന പ​ത്രി​ക കൈമാറി.
നി​ല​ന്പൂ​രി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ധി​ത ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം തു​ട​രു​മെ​ന്നും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു. കെപി​സി​സി സെ​ക്ര​ട്ട​റി വി.​എ.​ക​രീം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, ഡി​സി​സി സെ​ക്ര​ട്ട​റി അ​ജീ​ഷ് എ​ടാ​ല​ത്ത്, മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ലീ​ഗ് മു​ൻ​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് സീ​മാ​ട​ൻ സ​മ​ദ്, കോ​ണ്‍​ഗ്ര​സ് മു​ൻ​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് ഷെ​റി ജോ​ർ​ജ്, കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി മെ​ഹ്ബൂ​ബ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.