എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി
Saturday, December 5, 2020 11:16 PM IST
ക​രു​വാ​ര​കു​ണ്ട്: കാ​ർ​ഷി​കം,പാ​ർ​പ്പി​ടം, തൊ​ഴി​ൽ, തു​ട​ങ്ങി​യ മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കി എ​ൽ​ഡി​എ​ഫ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. കി​ഴ​ക്കേ​ത​ല​യി​ൽ ന​ട​ന്ന പ്ര​കാ​ശ​ന യോ​ഗം സി​പി​എം വ​ണ്ടൂ​ർ ഏ​രി​യ സെ​ന്‍റ​ർ അം​ഗം ടോം ​കെ.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
18 മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് മാ​നി​ഫെ​സ്റ്റോ എ​ന്ന പേ​രി​ലു​ള്ള പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ എ​ൽ​ഡി​എ​ഫ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഉ​ൾ​കൊ​ള്ളി​ച്ചി​ട്ടു​ള​ള​ത്. ലൈ​ഫ്മി​ഷ​നു​മാ​യി സം​യോ​ജി​പ്പി​ച്ച് എ​ല്ലാ​വ​ർ​ക്കും പാ​ർ​പ്പി​ട സൗ​ക​ര്യം, ക​ർ​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ൾ, നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ, കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം, കാ​യി​ക മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന തു​ട​ങ്ങി​യ​വ​യാ​ണ് പ​ത്രി​ക​യി​ലു​ള്ള​ത്.​യോ​ഗ​ത്തി​ൽ മാ​നു​വ​ൽ കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. കെ.​കെ.​ജ​യിം​സ് പ​ത്രി​ക വി​ശ​ദീ​ക​രി​ച്ചു. എം.​മു​ഹ​മ്മ​ദ്, എ.​കെ.​സ​ജാ​ത് ഹു​സൈ​ൻ, പി.​മു​ഹ​മ്മ​ദാ​ലി, ശു​ഹൈ​ബ്, ഇ.​ലി​നീ​ഷ്, പ​യ​സ് ജോ​ണ്‍, പ​കി​ടീ​രി കു​ഞ്ഞാ​പ്പു ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.