തെ​ര​ഞ്ഞെ​ടു​പ്പ് സ​ജ്ജീ​ക​ര​ണം: സ്കൂ​ളു​ക​ൾ​ക്ക് നാശം വരുത്തരുത്
Saturday, December 5, 2020 11:16 PM IST
മ​ല​പ്പു​റം: ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പു​ക​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും സ്കൂ​ൾ അ​ധി​കൃ​ത​ർ ല​ഭ്യ​മാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​വാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.
അ​വ ചു​മ​രു​ക​ളി​ലോ വാ​തി​ലു​ക​ളി​ലോ പ​തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​ടു​പാ​ടു വ​രാ​ത്ത വി​ധം പ​തി​ക്കു​ക​യും ഉ​പ​യോ​ഗ​ശേ​ഷം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യും. സ്ട്രോം​ങ് റൂ​മു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ളി​ലെ ജ​ന​ലു​ക​ൾ, വാ​തി​ലു​ക​ൾ, ചു​മ​രു​ക​ൾ എ​ന്നി​വ​യി​ൽ സീ​ൽ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ കേ​ടു​പാ​ട് ഉ​ണ്ടാ​കി​ല്ലെ​ന്നും ഉ​റ​പ്പു വ​രു​ത്ത​ണം.