വെ​ൽ​ഫ​യ​ർ​ പാ​ർ​ട്ടി​യു​മാ​യി കോ​ണ്‍​ഗ്ര​സി​ന് സ​ഖ്യ​മി​ല്ല: ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്
Saturday, December 5, 2020 11:17 PM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ൽ ഒ​രി​ട​ത്തും വെ​ൽ​ഫ​യ​ർ​ പാ​ർ​ട്ടി​യു​മാ​യി കോ​ണ്‍​ഗ്ര​സി​ന് സ​ഖ്യ​മി​ല്ല​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്. പ്രാ​ദേ​ശി​ക​മാ​യി സ്വ​ത​ന്ത്ര​രെ പി​ന്തു​ണ​ക്കു​ന്ന​ത് വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി പി​ന്തു​ണ​യാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും വി.​വി.​പ്ര​കാ​ശ് പ​റ​ഞ്ഞു. നി​ല​ന്പൂ​ർ പ്ര​സ്ക്ല​ബ്ബി​ന്‍റെ മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫി​ന് പു​റ​ത്തു​ള്ള ഒ​രു പാ​ർ​ട്ടി​യു​മാ​യും കോ​ണ്‍​ഗ്ര​സി​ന് സ​ഖ്യ​മി​ല്ല. വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മു​ണ്ടെ​ന്ന മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന വ്യ​ക്തി​പ​ര​മാ​ണ്.​ജ​നാ​ധി​പ​ത്യ മൂ​ല്യം സം​ര​ക്ഷി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ൽ അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്.​ജി​ല്ല​യി​ൽ​ഒ​രി​ട​ത്തും വെ​ൽ​ഫ​യ​ർ​പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ല.
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ഐ​ക്യ​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ മു​പ്പ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്. മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പ് വി​ജ​യ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും വി.വി.പ്ര​കാ​ശ് പ​റ​ഞ്ഞു.
അ​ഴി​മ​തി​യി​ലും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​ത്തി​ലും മുങ്ങിയ സർക്കാർ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും കേ​ര​ളം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​ഴി​മ​തി​യും സ്വാ​ർ​ഥ താ​ൽ​പ​ര്യ​വും മാ​ത്രം സം​ര​ക്ഷി​ക്കു​ന്ന പി​ണറാ​യി വി​ജ​യ​നെ സി​പി​എ​മ്മി​ന് പ്ര​തി​രോ​ധി​ക്കാ​നാ​വു​ന്നി​ല്ല.
സ്പ്രിം​ഗ്ള​ർ, കെഎസ്ആ​ർ​ടി​സി ബ​സ് വാ​ങ്ങ​ൽ, ലൈ​ഫ് തു​ട​ങ്ങി​യ​വ​യി​ലെ അ​ഴി​മ​തി, പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന്‍റെ ഇ​ട​പെ​ട​ൽ പൊ​തു​ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ഉൗ​ർ​ജ​വും ആ​ത്മാ​വും ന​ഷ്ട​പ്പെ​ട്ട പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ആ​ശാ​വ​ഹ​മാ​യി. സൈ​ബ​ർ മേ​ഖ​ല​യി​ലെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​ണ്. വ്യ​ക്ത​മാ​യ ചി​ന്ത​യോ ആ​സൂ​ത്ര​ണ​മോ ഇ​ല്ലാ​തെ ഇ​ത്ത​രം നി​യ​മ ഭേ​ദ​ഗ​തി​ക്ക് ശ്ര​മി​ച്ച​താ​ണ് പി​ന്തി​രി​യേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് സ​ർ​ക്കാ​രി​നെ എ​ത്തി​ച്ചത്.
സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടും വി​ക​സന കാ​ഴ്ച​പ്പാ​ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. ക​വ​ള​പ്പാ​റ ദു​ര​ന്ത​മു​ണ്ടാ​യി നാ​ലാം ദി​വ​സം രാ​ഹു​ൽ​ഗാ​ന്ധി സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ദി​വ​സ​ങ്ങൾ​ക്ക് ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്.
ഡി​സി​സി സെ​ക്ര​ട്ട​റി അ​ജീ​ഷ് എ​ടാ​ല​ത്ത്, കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് ഷെ​റി ജോ​ർ​ജ് എ​ന്നി​വ​രും മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.​പ്ര​സ്ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി.​ജ​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.