സർക്കാരിന്‍റെ അംഗീകൃത കോവിഡ് വാക്സിനേഷൻ കേന്ദ്രം കിംസ് അൽശിഫയിൽ ആരംഭിച്ചു
Sunday, January 17, 2021 12:57 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക​ത്തെ വ​ലി​ഞ്ഞു മു​റു​കി​യ മ​ഹാ​മാ​രി​യാ​യ കോ​വി​ഡ് 19 ന്‍റെ പ്ര​തി​രോ​ധ വാ​ക്്സി​ൻ കു​ത്തി​വെ​പ്പ് രാ​ജ്യ​ത്ത് ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഒ​ൻ​പ​തു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വാ​ക്സി​ൻ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്നു​ണ്ട്്. ഇ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ജി​ല്ല​യി​ലെ ഏ​ക​സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യാ​ണ് കിം​സ് അ​ൽ​ശി​ഫ. കോ​വി​ഡ് 19 ഓ​പ്പ​ണ്‍ ആ​ർ​ടി പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ​ക്ക് എ​ൻ​എ​ബി​എ​ൽ, ഐ​സി​എം​ആ​ർ അം​ഗീ​കാ​രം ല​ഭി​ച്ച ജി​ല്ല​യി​ലെ ഏ​ക സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​മാ​ണി​ത്. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തു ത​ന്നെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കിം​സ് അ​ൽ​ശി​ഫ​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ജി​ല്ലാ ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഇ​സ്മാ​യി​ൽ വാ​ക്സി​ൻ ബോ​ക്സ് കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ന് കൈ​മാ​റി. നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​അ​നീ​ഷ്, ഡോ.​നി​ളാ​ർ മു​ഹ​മ്മ​ദ്, യു​ണി​റ്റ് ഹെ​ഡ് കെ.​സി.​പ്രി​യ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക കെ.​അ​ഞ്ജ​ന ആ​ദ്യ​കു​ത്തി​വെ​പ്പ് സ്വീ​ക​രി​ച്ചു. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04933261666, 9446005049.