മ​ണ​ൽ നി​റ​ഞ്ഞ് ഒ​ലി​പ്പു​ഴ; കു​ടി​വെ​ള്ള പ​ദ്ധ​തി താ​ളംതെ​റ്റു​ന്നു
Monday, January 18, 2021 12:05 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഒ​ലി​പ്പു​ഴ മ​ണ​ൽ​തി​ട്ട​ക​ളാ​യി രൂ​പ​പ്പെ​ട്ട​ത് ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​നി​ട​യാ​ക്കു​മെ​ന്ന് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക. ഒ​ലി​പ്പു​ഴ​യി​ലെ ചെ​ളി​യും മ​ണ​ലും ക​ഴി​ഞ്ഞ വ​ർ​ഷം നീ​ക്കം ചെ​യ്തെ​ങ്കി​ലും വീ​ണ്ടും മ​ണ​ലും ചെ​ളി​യും നി​റ​ഞ്ഞ് ഒ​ലി​പ്പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് നി​ല​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് ഒ​ലി​പ്പു​ഴ​യി​ൽ മ​ണ​ൽ​തി​ട്ട​ക​ൾ വീ​ണ്ടും രൂ​പ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് ക​ടു​ത്ത കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മോ​യെ​ന്ന് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ട്.

ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് ഒ​ലി​പ്പു​ഴ​യി​ൽ മ​ണ​ൽ​തി​ട്ട​ക​ൾ അ​ടി​ഞ്ഞു കൂ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കു​ടി​വെ​ള്ള​പ്ര​ശ്ന വി​ഷ​യ​ത്തി​ൽ പൊ​തു​ജ​നം വീ​ണ്ടും പ്ര​തി​ഷേ​ധ​മാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2009 ൽ ​കു​ടി​വെ​ള്ള പ്ര​ശ്നം ചൂ​ണ്ടിക്കാ​ട്ടി ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും റ​വ​ന്യു മ​ന്ത്രി ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ത​ല സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ണ​ൽ നീ​ക്കു​ന്ന​തി​നു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ണ്ടും ഒ​ലി​പ്പു​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ ക​ല്ലും മ​ണ​ലും നീ​ക്കം ചെ​യ്യു​ന്ന​തി​ന് റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ടെ​ണ്ട​ർ ന​ട​പ​ടി മാ​സ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​ണ്.

എ​ന്നാ​ൽ മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി നീ​ണ്ടു​പോ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വം ഇ​തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് ഒ​ലി​പ്പു​ഴ​യി​ലെ മ​ണ​ലും ക​ല്ലും നീ​ക്കം ചെ​യ്തി​ല്ല​ങ്കി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് ഒ​ലി​പ്പു​ഴ സം​ര​ക്ഷ​ണ​സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.