മ​ണ്ണുക​ട​ത്ത​ൽ വി​വാ​ദം: നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നം
Wednesday, January 20, 2021 12:11 AM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നി​ർ​മാ​ണ​ത്തി​ൽ അ​വ​ശേ​ഷി​ച്ച മ​ണ്ണ് അ​ധി​കൃ​ത​ർ അ​റി​യാ​തെ നീ​ക്കി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പി​ടി​എ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന​ലെ ഉ​ച്ച​ക്ക് മൂ​ന്നു മ​ണി​ക്ക് ചേ​ർ​ന്ന എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് നീ​ക്കി​യ മ​ണ്ണി​ന് പ​ക​രം ക​രാ​റു​കാ​ര​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ കീ​റി​യ ഭാ​ഗ​ത്തെ മ​ണ്ണ് ഓ​ഡി​റ്റോ​റി​യം ഉ​ട​മ​ക്ക് വി​റ്റ​താ​യി പി​ടി​എ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​രു​ക​യും മ​റ്റ് അം​ഗ​ങ്ങ​ൾ ഇ​ത് ശ​രി വെ​യ്ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​യ സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ച ക​രാ​റു​കാ​ര​ൻ, ഓ​ഡി​റ്റോ​റി​യം ഉ​ട​മ എ​ന്നി​വ​ർ​ക്കെ​തി​രെ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​രീ​സ് ആ​ട്ടി​രി, എ​സ്എം​സി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ചോ​ല​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.