മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ത​ട​സം കൂ​ടാ​തെ എ​ത്തി​ക്ക​ണം
Wednesday, January 20, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ത​ട​സം കൂ​ടാ​തെ എ​ത്തി​ക്കു​ക എ​ന്ന​ത് ഏ​റ്റ​വും മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു. പ്ര​ധാ​ന ന​ദി​ക​ളി​ലെ ജ​ല ല​ഭ്യ​ത കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട പ്രാ​ദേ​ശി​ക ജ​ല​സ്രോ​ത​സ് ക​ണ്ടെ​ത്ത​ൽ, ജ​ല​വി​ത​ര​ണ സം​വി​ധാ​നം എ​ന്നി​വ​യെക്കുറി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന​മി​ത്ര പു​ര​സ്കാ​ര​ജേ​താ​വ് ഗി​രി​ജ ടീ​ച്ച​ർ​ക്ക് ച​ട​ങ്ങി​ൽ പൊ​ന്നാ​ട ന​ൽ​കി​ക്കൊ​ണ്ട് കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ദ​രി​ച്ചു.
ജ​ല ജീ​വ​ൻ മി​ഷ​ൻ ജ​ല​നി​ധി പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന വി​ശ​ദീ​ക​ര​ണ പ്ര​ഖ്യാ​പ​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് പെ​രു​ന്പ​ള്ളി, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ദി​ലീ​പ്, വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ വി.​പ്ര​സാ​ദ്,
ജ​ല​നി​ധി റീ​ജ​ണ​ൽ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ടി.​പി.​ഹൈ​ദ​ര​ലി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഇ.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ,
ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ പി.​ഷാ​ജി, സി.​സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.