പി.​ഉ​ണ്ണി​മാ​ന്‍റെ വി​യോ​ഗം: സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി
Thursday, January 21, 2021 12:19 AM IST
ക​രു​വാ​ര​കു​ണ്ട്: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ഉ​ണ്ണി​മാ​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് ക​രു​വാ​ര​ക്കു​ണ്ടി​ൽ സ​ർ​വ്വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ഡി​സി​സി അം​ഗ​വും, ക​രു​വാ​ര​ക്കു​ണ്ടി​ലെ കോ​ണ്‍​ഗ്ര​സ് കാ​ര​ണ​വ​രു​മാ​യി​രു​ന്ന പി.​ഉ​ണ്ണി​മാ​ന്‍റ വി​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ൽ സ​ർ​വ്വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്ന​ത്. സൗ​മ്യ​ത​യു​ടെ പ്ര​തീ​ക​മാ​യ രാ​ഷ്ട്രീ​യ നേ​താ​വി​നെ​യാ​ണ് പി.​ഉ​ണ്ണി​മാ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.​
ജോ​ജി കെ.​അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രാ​യ പി.​ശ്രീ​ജ, കെ.​സി.​കു​ഞ്ഞി മു​ഹ​മ്മ​ദ്, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ഷൈ​ലേ​ഷ് പ​ട്ടി​ക്കാ​ട​ൻ, ടി.​ഇം​തി​യാ​സ് ബാ​ബു, പി.​മു​ഹ​മ്മ​ദാ​ലി, എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, എ​ൻ.​ഉ​ണ്ണീ​ൻ​കു​ട്ടി, ജോ​യി ചെ​റി​യാ​ൻ വ​യ​ലി​ൽ, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, സ​ലാം ഫൈ​സി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.