ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്നു
Thursday, January 21, 2021 12:19 AM IST
അ​ങ്ങാ​ടി​പ്പു​റം: ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു. സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പ്ല​സ്ടു അ​ധ്യാ​പി​ക ചു​റ്റു​വ​ട്ടം റ​സി​ഡ​ൻ​സി​ലെ ’ല​ക്ഷ്മീ​കൃ​ഷ്ണ’​യി​ൽ സ​ന്ധ്യ​യു​ടെ താ​ലി​യ​ട​ക്കം ര​ണ്ട​ര​പ​വ​ൻ വ​രു​ന്ന മാ​ല​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ചി​ത്രാ​ല​യ റോ​ഡി​ൽ​നി​ന്ന് തി​രി​യു​ന്ന പെ​ൻ​ഷ​ൻ​ഭ​വ​ൻ റോ​ഡി​ലാ​ണ് സം​ഭ​വം.
ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ ഹെ​ൽ​മെ​റ്റ് വെ​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ ഇ​വ​രെ മ​റി​ക​ട​ന്ന് പോ​വു​ക​യും തി​രി​ച്ചു​വ​ന്ന് മു​ന്നി​ൽ വ​ണ്ടി​നി​ർ​ത്തി പി​ന്നി​ലി​രു​ന്ന ആ​ൾ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നി​ല​വി​ളി​കേ​ട്ട് ആ​ളു​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ള്ള​ൻ​മാ​ർ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. സ​ന്ധ്യ​യു​ടെ പ​രാ​തി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​ൽ ബൈ​ക്കി​ന്‍റെ ചി​ത്രം ല​ഭി​ച്ചി​ട്ടു​ണ്ട്.
ബൈ​ക്കി​ലെ​ത്തി മാ​ല​മോ​ഷ്ടി​ക്കു​ന്ന​ത് അ​ങ്ങാ​ടി​പ്പു​റ​ത്ത് തു​ട​ർ​ക്ക​ഥ​യാ​ണ്. ഇ​ടു​ങ്ങി​യ ആ​ൾ​ത്തി​ര​ക്കി​ല്ലാ​ത്ത റോ​ഡു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ചി​ത്രാ​ല​യ റോ​ഡി​ൽ ഈ ​മാ​സം ആ​റി​ന് രാ​ത്രി 8.15ന് ​സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ പി​ൻ​തു​ട​ർ​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സ​വും ഇ​വി​ടെ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യി പ​റ​യു​ന്നു.​ഇ​ട​ത്തു​പു​റം റോ​ഡ്, കാ​യ​കു​ണ്ട് റോ​ഡ്, തി​രു​മാ​ന്ധാം​കു​ന്ന് പ​ടി​ഞ്ഞാ​റെ ന​ട, ഇ​ട​ത്തു​പു​റം റോ​ഡി​ൽ​നി​ന്ന് തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ റോ​ഡ് തു​ട​ങ്ങി​യ റോ​ഡു​ക​ളി​ലും പ​ല​ത​വ​ണ​യാ​യി ബൈ​ക്കി​ലെ​ത്തി സ്വ​ർ​ണ മാ​ല​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​വി​ലെ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്. അ​തി​രാ​വി​ലെ​യും രാ​ത്രി​യും ഇ​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.