പെരിന്തൽമണ്ണയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാകുന്നു
Friday, January 22, 2021 12:34 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നും മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നും അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന​യു​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്നു. ഇ​ന്ന​ലെ ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ കൈ​കൊ​ണ്ടു.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ,പ്ര​ത്യേ​കി​ച്ച് എ​സ്‌സി മേ​ഖ​ല​യി​ല്‍ കു​ടിവെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാൻ ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​റു​കി​ട പ​ദ്ധ​തി​ക​ള്‍ അ​ടി​യ​ന്തര​മാ​യി ന​ട​പ്പാ​ക്കും. പ്ലാ​സ്റ്റിക്, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി ബ്ലോ​ക്ക് ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. തു​ട​ക്ക​മെ​ന്ന നി​ല​യി​ല്‍ പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റും ബെ​യി​ലിം​ഗ് യൂ​ണി​റ്റും ആ​രം​ഭി​ക്കും.
മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് ചു​റ്റു​മ​തി​ല്‍, ക​ഞ്ഞി​പ്പു​ര, ഡൈ​നിം​ഗ് ഹാ​ള്‍, ക​ളി സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കാൻ മു​ന്‍​ഗ​ണ​ന ന​ല്‍​കും. പ​ദ്ധ​തി​യു​ടെ സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പു വ​രു​ത്താ​നും ഒ​രേ പ​ദ്ധ​തി ത​ന്നെ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നും ജി​ഐഎ​സ് സം​വി​ധാ​നം കൊ​ണ്ടു​വ​രും.
ഇതിനായി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന​ പ​രി​ശീ​ല​നം സ​മ​യ​ബ​ന്ധിത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ പി.​കെ മാ​നു, അ​സീ​സ് പ​ട്ടി​ക്കാ​ട്, ന​ജ്മ ത​ബ്ഷീ​റ, അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ്, മു​ഹ​മ്മ​ദ് ന​യീം, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, ബി.​ഡി.​ഒ അ​ഷ്‌​റ​ഫ് പെ​രു​മ്പ​ള്ളി, അ​സി. എ​ക്‌​സി​ക്യൂട്ടീ​വ് എ​ൻജിനിയ​ര്‍ ഉ​മ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.