പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി ‘ഫോ​മ’
Saturday, January 23, 2021 12:26 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ളം​തോ​ട് തോ​ട്ട​പ്പ​ള്ളി​യി​ലാ​ണ് മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഓ​രോ വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യും തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ താ​ഴ​ത്തു​പ​റ​ന്പി​ൽ നോ​യ​ൽ ആ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ന​ൽ​കി​യ​ത്. മോ​ൻ​സി ഫ്രാ​ൻ​സി​സ് തെ​ങ്ങും​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് (ഫോ​മ)​വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള 18 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി​യ​ത്. ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​മാ​ണ് വീ​ട് നി​ർ​മി​ക്കാ​ൻ ന​ൽ​കി​യ​ത്. നോ​യ​ൽ ഒ​രേ​ക്ക​ർ സ്ഥ​ലം പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. ഫ​ണ്ട് ല​ഭ്യ​ത​ക്ക് അ​നു​സ​രി​ച്ച് പീ​ന്നീ​ട് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു നി​ർ​മി​ച്ച് ന​ൽ​കും. സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, തോ​മ​സ് ടി.​ഉ​മ്മ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ക​ക്കാ​ടം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​സു​ബി​ൻ കി​ഴ​ക്ക​ര​ക്കാ​ട്ട്, വാ​ർ​ഡം​ഗം ഗ്രീ​ഷ്മ പ്ര​വീ​ണ്‍, അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ, മോ​ൻ​സി തെ​ങ്ങും​പ​ള്ളി, ഷാ​ജു തെ​ങ്ങും​പ​ള്ളി, നോ​യ​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​ങ്കെ​ടു​ത്തു.