ചു​ങ്ക​ത്ത​റ​യി​ൽ സാ​ന്ത്വ​നം വീ​ട് നി​ർ​മി​ക്കു​ന്നു
Saturday, January 23, 2021 12:26 AM IST
എ​ട​ക്ക​ര: പ്ര​വാ​സി സം​ഘ​ട​ന​യാ​യ ക്യൂ​ട്ട് ട്ര​സ്റ്റ് ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് സ​മീ​പം നി​ർ​മി​ക്കു​ന്ന സാ​ന്ത്വ​നം വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചു​ങ്ക​ത്ത​റ​യി​ലെ ഒ​രു​കൂ​ട്ടം പ്ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 2019 ജ​നു​വ​രി​യി​ൽ രൂ​പീ​ക​രി​ച്ച​താ​ണ് യൂ​നി​റ്റി ട്ര​സ്റ്റ് ഓ​ഫ് എ​ന്പ​തി. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ടി സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന ട്ര​സ്റ്റ് ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്ന് പ​തി​ന​ഞ്ച് സെ​ന്‍റ് ഭൂ​മി വി​ല​ക്കു​വാ​ങ്ങി​യാ​ണ് സാ​ന്ത്വ​ന വീ​ട് നി​ർ​മി​ക്കു​ന്ന​ത്. കോ​ട്ടേ​പ്പാ​ടം സി​എ​ച്ച്സി​യി​ൽ ഡ​യാ​ലി​സി​സി​നാ​യി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​മാ​യി​ട്ടാ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള​വ​രും യാ​ത്രാ​ദു​രി​തം നേ​രി​ടു​ന്ന​തു​മാ​യ രോ​ഗി​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ ഉ​ത​കു​ന്ന രൂ​പ​ത്തി​ൽ വീ​ട് പാ​ക​പ്പെ​ടു​ത്താ​നും ട്ര​സ്റ്റ് ആ​ലോ​ചി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു, സെ​ക്ര​ട്ട​റി റി​യാ​സ് പ​ള്ളി​ക്ക​ൽ, ട്ര​ഷ​റ​ർ പു​ള്ളി​യി​ൽ ബി​ച്ചു, അം​ഗ​ങ്ങ​ളാ​യ റ​ഹ്മ​ത്തു​ല്ല മൈ​ലാ​ടി, കാ​പ്പാ​ട് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.