മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ പാ​ദു​വാ ന​ഗ​റി​ൽ ആ​രം​ഭി​ക്കും
Saturday, January 23, 2021 11:42 PM IST
എ​ട​ക്ക​ര: 46-ാംമ​ത് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ബ​ത്തേ​രി രൂ​പ​താ ക​ണ്‍​വ​ൻ​ഷ​ന് 25,26,27 തീ​യ​തി​ക​ളി​ൽ ഉ​പ്പ​ട ആ​ന​ക്ക​ല്ല് പാ​ദു​വാ ന​ഗ​റി​ൽ ന​ട​ക്കും. ഓ​ണ്‍​ലൈ​നി​ൽ ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ട് ആ​റി​ന് നി​ല​ന്പൂ​ർ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.
നി​ല​ന്പൂ​ർ പ്രോ​ട്ടോ​കോ​ൾ വി​കാ​രി ഫാ.​എ​ൽ​ദോ കാ​രി​ക്കൊ​ന്പി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ആ​രാ​ധ​ന, സ​മാ​പ​ന ആ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്ക് ഫാ.​ജോ​ണ്‍ ത​ളി​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും. ചൊ​വ്വാ​ഴ്ച സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ ചി​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ.​ജോ​ണ്‍​സ​ൻ പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് പു​ളി​ക്ക​ലോ​ടി ബ​ഥ​നി ആ​ശ്ര​മ​ത്തി​ലെ ഫാ.​ഫ്രാ​ൻ​സി​സ് കോ​ഴി​പ്പാ​ട​ൻ (ഒ​ഐ​സി) നേ​തൃ​ത്വം ന​ൽ​കും. എ​ട​ക്ക​ര വൈ​ദി​ക സ​മി​തി സെ​ക്ര​ട്ട​റി ഫാ.​സ്ക​റി​യ മ​ണ്‍​പു​ര​യ്ക്ക​ൽ സ്വ​ഗ​ത​മാ​ശം​സി​ക്കും. ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​വി​ൽ​സ​ണ്‍ കൊ​ച്ചു​പ്ലാ​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ.​ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ സ​മാ​പ​നാ​ശി​ർ​വാ​ദം ന​ൽ​കും. വൈ​കി​ട്ട് ആ​റ് മു​ത​ൽ എ​ട്ട് വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക. കെ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​നൂ​റ് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ക​ണ്‍​വ​ൻ​ഷ​ന്‍റെ ത​ൽ​സ​മ​യ സം​പ്രേ​ക്ഷ​ണം ’പാ​ദി​വാ മി​സ്പ’ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ല​ഭി​ക്കു​ന്ന​താ​ണ്.