ക്രാ​ഫ്റ്റ് ആശുപത്രിയിലെ വിദഗ്ധ ചി​കി​ത്സ​യി​ൽ യു​വ​തി​ക്ക് സ​ന്താ​ന​ഭാ​ഗ്യം
Saturday, January 23, 2021 11:43 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ത്യ​പൂ​ർ​വ​രോ​ഗ​ാവ​സ്ഥ​യാ​യ ‘ക്രോ​ണ്‍​സ് ഡി​സീ​സ്’ ഉ​ള്ള യു​വ​തി സു​ര​ക്ഷി​ത​മാ​യി കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടാ​ന്പി റോ​ഡി​ലു​ള്ള ക്രാ​ഫ്റ്റ് ആശുപത്രിയാണ് ഈ ​അ​ത്യ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ളോ​ളം സ​ന്താ​ന​ഭാ​ഗ്യം ല​ഭി​ക്കാ​തി​രു​ന്ന യു​വ​തി, ഒ​ന്നേ​കാ​ൽ വ​ർ​ഷം മു​ൻ​പാ​ണ് ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ ഒ​രു​പാ​ടു​കാ​ല​ത്തെ ആ​ഗ്ര​ഹം നി​റ​വേ​റി​യ​തി​ന്‍റെ അ​തി​യാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് യു​വ​തി​യും കു​ടും​ബ​വും ഇ​പ്പോ​ൾ. ക്രോ​ണ്‍​സ് ഡി​സീ​സി​ന്‍റെ കാ​ഠി​ന്യം കു​റ​ക്കാ​ൻ ക്രാ​ഫ്റ്റി​ലെ ഫി​സി​ഷൻ ഡോ.​അ​ഹ​മ്മ​ദ് അ​സ്ഹ​റി​ന്‍റെ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ സാ​ധി​ച്ചു. ക്രാ​ഫ്റ്റി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റും വ​ന്ധ്യ​താ നി​വാ​ര​ണ ചി​കി​ത്സാ​വി​ദ​ഗ്ധ​യു​മാ​യ ഡോ.​റൈ​ഹീ​ൻ ജാ​ബി​റി​ന്‍റെ ചി​കി​ത്സ​യു​ടെ ഫ​ല​മാ​യി യു​വ​തി ഗ​ർ​ഭം ധ​രി​ച്ചു.

ഗ​ർ​ഭ​കാ​ല​ത്തു​ട​നീ​ളം പ്ര​സ്തു​ത ഡോ​ക്ട​ർ​മാ​ർ സ​മ​യോ​ചി​ത​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കി. ഇ​പ്പോ​ൾ യു​വ​തി പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തി​യ ആ​രോ​ഗ്യ​മു​ള്ള കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു.