പ​ന്ത​ല്ലൂ​ർ​ ഹി​ൽ​സി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷം
Saturday, January 23, 2021 11:43 PM IST
നെന്മി​നി: നെന്മി​നി പ​ന്ത​ല്ലൂ​ർ​ഹി​ൽ​സി​ൽ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​യു​ടെ ശ​ല്യം രൂ​ക്ഷം. പ​ന്ത​ല്ലൂ​ർ​ഹി​ൽ​സി​ലെ പു​റ​യ​മ​ല, ക​ല്ലു​മ​ല, ക​ല്ലു​രു​ട്ടി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ വ്യ​ാപ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. മ​ല​ന്പ്ര​ദേ​ശ​ത്തു നി​ന്നും റ​ബ്ബ​ർ എ​സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങന്മാ​ർ ക​ണ്ണി​ൽ കാ​ണു​ന്ന​തെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. ടാ​പ്പു ചെ​യ്യു​ന്ന റ​ബ്ബ​ർ മ​ര​ങ്ങ​ളു​ടെ പ​ട്ട​ക​ളും തൊ​ലി​യും പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്നു.

നാ​ട്ടി​ൽ ഇ​റ​ങ്ങി ശ​ല്യം ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​നും മ​റ്റു വന്യ ജീ​വി​ക​ളി​ൽ നി​ന്നും ര​ക്ഷ നേ​ടാ​നും അ​ധി​കാ​രി​ക​ൾ നടപടി എടുക്കണമെന്നും കൃ​ഷി നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.