യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, January 24, 2021 1:12 AM IST
എ​ട​ക്ക​ര: കാ​ര​ക്കോ​ട​ൻ പു​ഴ​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ഴി​ക്ക​ട​വ് ക​ന്പ​ള​ക്ക​ല്ല് പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ലീ​മി​നെ(42)​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ങ്ങാ​ടി​ക്ക് ചേ​ർ​ന്നു​ള്ള മു​ക്രാം​പൊ​ട്ടി പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ പ്ര​ദേ​ശ​വാ​സി​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പു​ഴ​യി​ലെ മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ ഇ​ട​ത് കാ​ൽ ഒ​രു വ​ള്ളി​യി​ൽ കു​രു​ങ്ങി പൊ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ബ​ന്ധു​ക​ളെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കൂ​ലി പ​ണി​ക്കാ​ര​നാ​ണ്. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: താ​ഹി​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷാ​ഹി​ൽ, സ​ഹ്ല. മാ​താ​വ്: ആ​മി​ന.