കരുവാരക്കുണ്ട്: പുൽവെട്ട ചേറൂന്പ് മുത്തപ്പൻ ക്ഷേത്ര സമിതി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.
കാളികാവ് ബ്ലോക്ക് പ്രസിഡൻറ് പി.ശ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ, വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ബ്ലോക്ക് അംഗം ഷൈലേഷ് പട്ടിക്കാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കുഞ്ഞാണി, ടി.പി.അറമുഖൻ എന്നിവർക്കാണ് പുൽവെട്ട ചേറൂന്പ് മുത്തപ്പൻ ക്ഷേത്ര സമിതി സ്വീകരണം നൽകിയത്. ഇതോടനുബന്ധിച്ച് പൊലിമ സാംസ്കാരിക വേദിയുടെ പദ്ധതി സമർപ്പണവും, ജനപ്രതിധികൾക്ക് പൊലിമ നൽകുന്ന പ്രകൃതി സൗഹൃദ ഉപഹാര സമർപ്പണവും നടന്നു. ചടങ്ങിൽ പി.സി.മണി അധ്യക്ഷത വഹിച്ചു. എ.അപ്പുണ്ണി, സി.കൃഷ്ണൻ, വിജയൻ കരുവാരക്കുണ്ട്, പി.സുബ്രഹ്മണ്യൻ, ചന്തു മനയിൽ, സുരേഷ്, കുഞ്ഞുമോൻ, സുരേന്ദ്രൻ, കെ.കെ.സുന്ദരൻ, കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.