മ​ത്സ്യ​കൃ​ഷി കൊ​യ്ത്ത്: നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്
Monday, January 25, 2021 11:54 PM IST
കാ​ളി​കാ​വ്: ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​യ അ​രി​മ​ണ​ൽ ചെ​മ്മ​ല​പ്പ​ടി​യി​ലെ മൂ​ത്താ​ലി റ​ഫീ​ഖ് മ​ത്സ്യ​കൃ​ഷി​യി​ൽ നൂ​റ് മേ​നി വി​ള​വെ​ടു​ത്തു. മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന മു​ന്തി​യ ഇ​ന​ങ്ങ​ളാ​യ ചി​ത്രാ​ല​ട തി​ലോ​പി​യ, അ​നാ​ബ​സ്, എം​എ​സ്ടി തി​ലോ​പി​യ, റെ​ഡ് തി​ലോ​പി​യ തു​ട​ങ്ങി​യ​വ ആ​റു കു​ള​ങ്ങ​ളി​ലാ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.തീ​റ്റ​മ​ത്സ്യ​ങ്ങ​ളെ കൂ​ടാ​തെ ര​ണ്ടാ​യി​രം രൂ​പ​വ​രെ വി​ല​യു​ള്ള അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​മു​ണ്ട് റ​ഫീ​ഖി​ന്‍റെ ഫാ​മി​ൽ. താ​റാ​വ്, മു​യ​ൽ എ​ന്നി​വ​യും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​ദ്യ​മ​ത്സ്യ​ക്കൊ​യ്ത്ത് ജ​ന​കീ​യ​മാ​ക്കി അ​രി​മ​ണ​ൽ മ​ഹ​ല്ല് ഖാ​സി അ​ബ്ദു റ​ഹി​മാ​ൻ റ​ഹ്മാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​വി​ൽ​പ്പ​ന ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് തെ​ച്ചി​യോ​ട​ന് ഉ​സ്മാ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. എം.​ഉ​ബൈ​ദ്, മേ​ച്ചേ​രി കു​ഞ്ഞു​ട്ടി, എ​ൻ.​ടി.​ന​സ്റു​ദ്ദീ​ൻ, എ​ൻ.​ടി.​നി​സാം തു​ട​ങ്ങി​യ​വ​ർ മ​ത്സ്യ​കൊ​യ്ത്തി​ൽ പ​ങ്കെ​ടു​ത്തു.